യാത്ര ചെയ്യാനിഷ്‌ടമില്ലെന്ന് ഫ്രൻസിസ് മാർപാപ്പ
Sunday, January 8, 2017 12:09 PM IST
വത്തിക്കാൻ സിറ്റി: തനിക്ക് യാത്രകൾ ഇഷ്‌ടമല്ലെന്നു ഫ്രാൻസിസ് മാർപാപ്പ. എന്നാൽ പ്രത്യാശയുടെ സന്ദേശം എങ്ങും എത്തിക്കുകയെന്ന ദൗത്യനിർവഹണത്തിന്റെ ഭാഗമായി യാത്രകളെ സ്നേഹിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു. ലാ സ്റ്റാമ്പാ പത്രത്തിൽ ഞായറാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിലായിരുന്നു മാർപാപ്പയുടെ തുറന്നുപറച്ചിൽ.

2013ൽ മാർപാപ്പയായതിനുശേഷം ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും തെക്കൻ അമേരിക്കയിലേക്കുമുള്ള അദ്ദേഹത്തിന്റെ തീർഥാടനങ്ങളെക്കുറിച്ച് ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ച പുസ്തകത്തെക്കുറിച്ചുള്ള അഭിമുഖ സംഭാഷണത്തിലാണ് മാർപാപ്പ യാത്രയോടുള്ള അനിഷ്‌ടം പ്രകടിപ്പിച്ചത്.


ഇന്നലെ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ നടന്ന ചടങ്ങിൽ 28 കുട്ടികൾക്ക് മാർപാപ്പ ജ്‌ഞാനസ്നാനം നൽകി. കുട്ടികളെ വിശ്വാസത്തിൽ വളർത്താൻ മാതാപിതാക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ദിവ്യബലി മധ്യേ നടത്തിയ പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞു.