മുങ്ങിക്കപ്പലിൽനിന്നു പാക്കിസ്‌ഥാൻ ക്രൂസ് മിസൈൽ പരീക്ഷിച്ചു
Monday, January 9, 2017 2:21 PM IST
ഇസ്ലാമാബാദ:് ഇന്ത്യൻ മഹാ സമുദ്രത്തിലുള്ള മുങ്ങിക്കപ്പലിൽനിന്നു പാക്കിസ്‌ഥാൻ ഇന്നലെ ബാബർ–3 ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ആണവായുധം വഹിക്കാൻ ശേഷിയുള്ള 450 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ലക്ഷ്യത്തിൽ കൃത്യമായി പതിച്ചെന്ന് ഇന്റർ സർവീസ് പബ്ളിക് റിലേഷൻസ് അറിയിച്ചു.

കരയിൽനിന്നു വിക്ഷേപിക്കാവുന്ന ഇനം ക്രൂസ് മിസൈൽ ബാബർ–2 ഡിസംബറിൽ വിജയകരമായി പാക്കിസ്‌ഥാൻ പരീക്ഷിച്ചിരുന്നു. ബാബർ–3 മിസൈൽ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്‌ഞരെ പ്രധാനമന്ത്രി നവാസ് ഷരീഫ് അഭിനന്ദിച്ചു.