നേപ്പാളിൽ ഇന്ത്യൻ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
Tuesday, January 10, 2017 1:53 PM IST
കാഠ്മണ്ഡു: നേപ്പാളിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇന്ത്യക്കാരി കൊല്ലപ്പെട്ടു. ചിന്ത്വൻ ദേശീയ പാർക്കിലായിരുന്നു സംഭവം. സ്നേഹ കാൻപാറ(22) എന്ന വിനോദസഞ്ചാരിയാണു കൊല്ലപ്പെട്ടത്.ഗുജറാത്ത് സ്വദേശിനിയാണിവർ.