മെറിൽ സ്ട്രീപിനെ പിന്തുണച്ചു താരങ്ങൾ
മെറിൽ സ്ട്രീപിനെ പിന്തുണച്ചു താരങ്ങൾ
Tuesday, January 10, 2017 1:53 PM IST
ലോസ്ആഞ്ചലസ്: നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ രൂക്ഷവിമർശനമുയർത്തിയ ഓസ്കർ ജേത്രി മെറിൽ സ്ട്രീപിനെ പിന്തുണച്ച് നിരവധി ഹോളിവുഡ് താരങ്ങൾ രംഗത്തെത്തി. ഭിന്നശേഷിയുള്ള ഒരു റിപ്പോർട്ടറെ ആക്ഷേപിച്ച ട്രംപിന്റെ നടപടിക്ക് എതിരേയാണ് ഗോൾഡൻഗ്ലോബ് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗത്തിൽ മെറിൽ കത്തിക്കയറിയത്.

മെറിൽ അർഹതയുള്ളതിലേറെ അംഗീകാരം നേടിയ വ്യക്‌തിയാണെന്നും ഹില്ലരിയുടെ വാലാട്ടിയാണെന്നും ട്രംപ് പ്രതികരിച്ചു. ഇതിനെതിരേ മെറിലിനു പിന്തുണയുമായി ജോർജ് ക്ലൂണി, റോബർട്ട് ഡിനിറോ, ബാർബര സ്ട്രീസാൻഡ് തുടങ്ങിയ താരങ്ങൾ രംഗത്തെത്തി.


മെറിൽ കാര്യം ഭംഗിയായി അവതരിപ്പിച്ചുവെന്നായിരുന്നു റോബർട്ട് ഡിനിറോയുടെ പ്രതികരണം. മിൻഡി കാലിംഗ്, ജൂലിയൻ മൂർ, ജോൺ ലജൻഡ് തുടങ്ങിയവരും മെറിൽ സ്ട്രീപിനെ പ്രശംസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.