ഹോളിവുഡിനെ ഹോളിവീഡാക്കിയ ആർട്ടിസ്റ്റ് അറസ്റ്റിൽ
Tuesday, January 10, 2017 1:53 PM IST
ലോസ്ആഞ്ചലസ്: ഹോളിവുഡിന്റെ പേരു മുദ്ര ണം ചെയ്ത ബോർഡു തിരുത്തിയ ആർട്ടിസ്റ്റ് പോലീസിൽ കീഴടങ്ങി. ഹോളിവുഡ് എന്ന പേരു മായിച്ച് ഹോളിവീഡ് (വീഡ് = കള) എന്നു തിരുത്തിയെഴുതിയ സക്കാരി കോൾ ഫെർണാണ്ടസാണ് പോലീസ് കസ്റ്റഡിയിലായത്.

രണ്ടു മണിക്കൂറെടുത്താണു ബോർഡിൽ തിരുത്തുവരുത്തിയതെന്നും ഭാര്യയും മറ്റൊരു ആർട്ടിസ്റ്റും സഹായിച്ചെന്നും ഫെർണാണ്ടസ് പറഞ്ഞു. ഫെബ്രുവരി 15നു കോടതി കേസ് പരിഗണിക്കും.