മുൻ ബ്രിട്ടീഷ് യുദ്ധകാര്യ ലേഖിക ഹോളിംഗ്വർത്ത് അന്തരിച്ചു
Tuesday, January 10, 2017 1:53 PM IST
ഹോങ്കോംഗ:് രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കം ലോകത്തെ അറിയിച്ച ബ്രിട്ടീഷ് യുദ്ധകാര്യ ലേഖിക ക്ലെയർ ഹോളിംഗ്വർത്ത്(105) ഹോങ്കോംഗിൽ അന്തരിച്ചു. 1939ഓഗസ്റ്റിൽ ജർമനി പോളണ്ടിനെ ആക്രമിച്ച വാർത്ത ആദ്യമായി പുറംലോകത്തെ അറിയിച്ചത് ഹോളിംഗ്്വർത്തായിരുന്നു.

പോളണ്ടിൽനിന്നു ജർമനിയിലേക്കു യാത്ര ചെയ്യുമ്പോൾ അതിർത്തിയിൽ ജർമൻസേന പാളയമടിച്ചതു കണ്ടതിനെത്തുടർന്നു നടത്തിയ അന്വേഷണമാണ് നൂറ്റാണ്ടിലെ സ്കൂപ്പ് റിപ്പോർട്ട് ചെയ്യാൻ അവരെ സഹായിച്ചത്. ബ്രിട്ടീഷ് ചാരൻ കിം ഫിൽബിയെക്കുറിച്ചുള്ള സ്കൂപ്പ് 1963ൽ ദ ഗാർഡിയനിൽ പ്രസിദ്ധപ്പെടുത്തിയതും ഹോളിംഗ്്വർത്തിന്റെ ബൈലൈനിലായിരുന്നു. പത്രലേഖികയാവുന്നതിനു മുമ്പ് ബ്രിട്ടീഷ് വീസ സംഘടിപ്പിച്ചുകൊടുത്ത് ആയിരങ്ങളെ ഹിറ്റ്ലറുടെ പിടിയിൽനിന്നു മോചിപ്പിക്കുന്നതിനും ക്ലെയർ ഹോളിംഗ്്വർത്ത് മുൻകൈയെടുത്തു.നാലുദശകങ്ങളായി ഹോങ്കോംഗിലായിരുന്നു താമസം.