ഉത്തരകൊറിയയ്ക്കു പത്ത് അണുബോംബിനുള്ള പ്ലൂട്ടോണിയം ശേഖരമുണ്ടെന്ന്
Wednesday, January 11, 2017 1:45 PM IST
സീയുൾ: ​ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ പ​​ക്ക​​ൽ പ​​ത്ത് അ​​ണു​​ബോം​​ബു​​ണ്ടാ​​ക്കാ​​നു​​ള്ള പ്ലൂ​​ട്ടോ​​ണി​​യം ശേ​​ഖ​​ര​​മു​​ണ്ടെ​​ന്നു ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം പ​​റ
​​ഞ്ഞു.

എ​​ട്ടു​​വ​​ർ​​ഷം മു​​ൻ​​പ് 40 കി​​ലോ​​ഗ്രാം പ്ലൂ​​ട്ടോ​​ണി​​യ​​മാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ പ​​ക്ക​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. 2016 അ​​വ​​സാ​​നം ഇ​​ത് 50 കി​​ലോ​​ഗ്രാ​​മാ​​യി. പ​​ത്ത് അ​​ണു​​ബോം​​ബി​​ന് ഇ​​ത്ര​​യും പ്ലൂ​​ട്ടോ​​ണി​​യം മ​​തി. സ​​ന്പു​​ഷ്ട യു​​റേ​​നി​​യം ഉ​​പ​​യോ​​ഗി​​ച്ച് ആ​​ണ​​വാ​​യു​​ധം നി​​ർ​​മി​​ക്കാ​​നു​​ള്ള ശേ​​ഷി​​യും ഉ​​ത്ത​​ര​​കൊ​​റി​​യ കൈ​​വ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു ദ​​ക്ഷി​​ണ​​കൊ​​റി​​യ പു​​റ​​പ്പെ​​ടു​​വി​​ച്ച ര​​ണ്ടു​​പേ​​ജു​​ള്ള ധ​​വ​​ള​​പ​​ത്ര​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.