ഭരണഘടനാ പരിഷ്‌കാരം തുര്‍ക്കി പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തി
ഭരണഘടനാ പരിഷ്‌കാരം തുര്‍ക്കി പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തി
Monday, January 16, 2017 10:49 AM IST
അങ്കാറ: തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ അധികാരം ഗണ്യമായി വര്‍ധിപ്പിക്കുന്ന ഭരണഘടനാ പരിഷ്‌കാര ബില്ലിന്മേലുള്ള ആദ്യഘട്ട വോട്ടിംഗില്‍ ഭൂരിഭാഗം എംപിമാരും ബില്ലിനെ അനുകൂലിച്ചു. അന്തിമ വോട്ടിംഗ് പിന്നീടു നടക്കും.

കൂട്ടുകക്ഷി സര്‍ക്കാരുകള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുവെന്നും ശക്തമായ എക്‌സിക്യൂട്ടീവാണ് ആവശ്യമെന്നും ഭരണകക്ഷിയായ എകെ പാര്‍ട്ടി പറയുന്നു. രണ്ടാംഘട്ട വോട്ടെടുപ്പും അനുകൂലമായാല്‍ ജനഹിത പരിശോധന നടത്തി ഭരണഘടനാ പരിഷ്‌കാരം നടപ്പാക്കും. പ്രസിഡന്റിനു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ പരിഷ്‌കാരം നടപ്പായാല്‍ സാധിക്കും. പ്രസിഡന്റിനു രണ്ടുതവണ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താം.


550 അംഗ പാര്‍ലമെന്റില്‍ 330 പേരുടെ പിന്തുണ കിട്ടിയാലേ ബില്‍ അന്തിമമായി പാസാക്കാനാവൂ. എകെ പാര്‍ട്ടിക്കു നിലവില്‍ 316 അംഗങ്ങളുണ്ട്. അവരെ പിന്തുണയ്ക്കുന്നഎം എച്ച്പിക്ക് 39 അംഗങ്ങളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.