നാരായണ്‍ഗഞ്ച് കൂട്ടക്കൊല: ബംഗ്‌ളാദേശില്‍ 26 പേര്‍ക്കു വധശിക്ഷ
നാരായണ്‍ഗഞ്ച് കൂട്ടക്കൊല: ബംഗ്‌ളാദേശില്‍  26 പേര്‍ക്കു വധശിക്ഷ
Monday, January 16, 2017 10:49 AM IST
ധാക്ക: നാരായണ്‍ഗഞ്ച് ക്രിക്കറ്റ് സ്‌റ്റേഡിയം പരിസരത്തുനിന്ന് 2014 ല്‍ ഏഴുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 26 പേരെ തൂക്കിലേറ്റാന്‍ ബംഗ്‌ളാദേശ് കോടതി വിധിച്ചു. ഷേക്ക് ഹസീന സര്‍ക്കാരിലെ ഒരു മന്ത്രിയുടെ മരുമകനായ താരെക് സയിദ് ഉള്‍പ്പെടെ ബംഗ്‌ളാ ഭീകരവിരുദ്ധ സേനയിലെ 16 അംഗങ്ങള്‍ വധശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ആദ്യമായാണ് ഉന്നത പോലീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത്.കേസില്‍ മൊത്തം 35 പ്രതികളാണുണ്ടായിരുന്നത്. ഒമ്പതു പ്രതികള്‍ക്ക് തടവുശിക്ഷ കിട്ടി.


തട്ടിക്കൊണ്ടുപോയവരുടെ മൃതദേഹങ്ങള്‍ മൂന്നാംദിവസം നദിയില്‍ ഒഴുകി നടക്കുന്നതായി കാണപ്പെട്ടതിനെത്തുര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുടുങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.