മഞ്ഞുമല ഇടിഞ്ഞ് ഇറ്റലിയിൽ ഹോട്ടൽ തകർന്നു, 30 മരണം
മഞ്ഞുമല ഇടിഞ്ഞ് ഇറ്റലിയിൽ ഹോട്ടൽ തകർന്നു, 30 മരണം
Thursday, January 19, 2017 2:02 PM IST
റോം: ​​മ​​ധ്യ​​ഇ​​റ്റ​​ലി​​യി​​ൽ​​ ബു​​ധ​​നാ​​ഴ്ച മ​​ഞ്ഞു​​മ​​ല ഇ​​ടി​​ഞ്ഞു ഹോ​​ട്ട​​ൽ ത​​ക​​ർ​​ന്നു കു​​റ​​ഞ്ഞ​​ത് 30 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. അ​​ബ്രു​​സോ മേ​​ഖ​​ല​​യി​​ലെ ഗാ​​ൻ സാ​​സോ താ​​ഴ്‌വര​​യി​​ലെ മൂ​​ന്നു​​ന​​ക്ഷ​​ത്ര ടൂ​​റി​​സ്റ്റ് ഹോ​​ട്ട​​ൽ റി​​ഗോ​​പി​​യാ​​നോ​​യാ​​ണ് മ​​ഞ്ഞി​​ന​​ടി​​യി​​ലാ​​യ​​ത്.

മ​​ഞ്ഞു​​മ​​ല വീ​​ണ ആ​​ഘാ​​ത​​ത്തി​​ൽ ഹോ​​ട്ട​​ൽ മ​​ന്ദി​​രം പ​​ത്തു​​മീ​​റ്റ​​ർ തെ​​ന്നി​​മാ​​റി. ബു​​ധ​​നാ​​ഴ്ച ഈ ​​മേ​​ഖ​​ല​​യി​​ൽ നാ​​ലു ഭൂ​​ച​​ല​​ന​​ങ്ങ​​ളു​​ണ്ടാ​​യി. ഇ​​തെ​​ത്തു​​ട​​ർ​​ന്നാ​​ണ് ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​ത്. ഹോ​​ട്ട​​ലി​​നു മു​​ക​​ളി​​ൽ ആ​​റ​​ടി ഉ​​യ​​ര​​ത്തി​​ൽ മ​​ഞ്ഞു​​ണ്ട്. ബു​​ധ​​നാ​​ഴ്ച രാ​​ത്രി അ​​പ​​ക​​ട​​മു​​ണ്ടാ​​യെ​​ങ്കി​​ലും ഇ​​ന്ന​​ലെ രാ​​വി​​ലെ മാ​​ത്ര​​മേ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കാ​​നാ​​യു​​ള്ളു.

സ്കീ​​യിം​​ഗ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് മ​​ഞ്ഞി​​ലൂ​​ടെ ആ​​റു കി​​ലോ​​മീ​​റ്റ​​ർ സ​​ഞ്ച​​രി​​ച്ചാ​​ണു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ഹോ​​ട്ട​​ൽ നി​​ന്ന സ്ഥ​​ല​​ത്തെ​​ത്തി​​യ​​ത്. പ്ര​​ത്യേ​​ക ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ മൗ​​ണ്ട​​ൻ പോ​​ലീ​​സും എ​​ത്തി.


അ​​പ​​ക​​ട​​സ​​മ​​യ​​ത്ത് സ്റ്റാ​​ഫും 30 അ​​തി​​ഥി​​ക​​ളു​​മാ​​ണു ഹോ​​ട്ട​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഹോ​​ട്ട​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ നേ​​ര​​ത്തെ സ​​ഹാ​​യം അ​​ഭ്യ​​ർ​​ഥി​​ച്ച് ടെ​​ക്സ്റ്റ് മെ​​സേ​​ജു​​ക​​ൾ അ​​യ​​ച്ചി​​രു​​ന്നു.
ഹോ​​ട്ട​​ലി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും മ​​രി​​ച്ചെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​തെ​​ന്ന് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന അ​​ന്‍റോ​​ണി​​യോ ക്രോ​​ചെ​​റ്റാ പ​​റ​​ഞ്ഞു,ര​​ണ്ടു​​പേ​​രെ ജീ​​വ​​നോ​​ടെ ക​​ണ്ടെ​​ത്തി​​യെ​​ന്ന് പെ​​സ്കാ​​ര പ്ര​​വി​​ശ്യാ അ​​ധി​​പ​​ൻ അ​​ന്‍റോ​​ണി​​യോ ഡി ​​മാ​​ർ​​കോ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.