ഇന്ത്യൻ സിനിമകൾക്കുള്ള നിരോധനം നീക്കി
Tuesday, February 14, 2017 1:32 PM IST
ലാഹോർ: ഇന്ത്യൻ ചലച്ചിത്രങ്ങൾ സംപ്രേഷണം ചെയ്യുന്നതിനു പാക് കേബിൾ ടിവി ചാനലുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ലാഹോർ ഹൈക്കോടതി റദ്ദാക്കി. ലിയോ കമ്യൂണിക്കേഷൻസ് നൽകിയ ഹർജി പരിഗണിച്ച ലാഹോർ കോടതിചീഫ് ജസ്റ്റിസ് സയിദ് മൻസൂർ അലി ഷായാണ് ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്.