പാക് സൈന്യം 100 ഭീകരരെ കൊലപ്പെടുത്തി
പാക് സൈന്യം 100 ഭീകരരെ കൊലപ്പെടുത്തി
Friday, February 17, 2017 1:56 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ് : സി​​ന്ധ് പ്ര​​വി​​ശ്യ​​യി​​ലെ സൂ​​ഫി തീ​​ർ​​ഥാടന​​കേ​​ന്ദ്ര​​ത്തി​​ൽ വ്യാ​​ഴാ​​ഴ്ച ഐ​​എ​​സ് ന​​ട​​ത്തി​​യ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നു സു​​ര​​ക്ഷാ​​സേ​​ന​​യും പോ​​ലീ​​സും ഭീ​​ക​​ര​​വേ​​ട്ട ഊ​​ർ​​ജി​​ത​​മാ​​ക്കി. ഇ​​ന്ന​​ലെ മാ​​ത്രം രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി നൂ​​റു ഭീ​​ക​​ര​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്ന് സൈ​​ന്യം പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു. ഭീ​​ക​​ര​​ർ​​ക്ക് അ​​തി​​ർ​​ത്തി​​ക്ക​​പ്പു​​റ​​ത്തു​​നി​​ന്നു പി​​ന്തു​​ണ കി​​ട്ടു​​ന്നു​​ണ്ടെ​​ന്ന​​തി​​നു തെ​​ളി​​വു കി​​ട്ടി.

അ​​ഫ്ഗാ​​ൻ അ​​തി​​ർ​​ത്തി അ​​ട​​ച്ചു. അ​​തി​​ർ​​ത്തി​​ക​​ട​​ന്ന് പാ​​ക്കി​​സ്ഥാ​​നി​​ലെ​​ത്താ​​നോ ഇ​​വി​​ടെ​​നി​​ന്ന് അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലേ​​ക്കു പോ​​കാ​​നോ ആ​​രെ​​യും അ​​നു​​വ​​ദി​​ക്കി​​ല്ല. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ ഒ​​ളി​​വി​​ലു​​ണ്ടെ​​ന്നു ക​​രു​​തു​​ന്ന 76 പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​ക​​ളു​​ടെ പ​​ട്ടി​​ക അ​​ഫ്ഗാ​​ൻ അ​​ധി​​കൃ​​ത​​ർ​​ക്കു കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്.


ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഏ​​ജ​​ൻ​​സി​​ക​​ളു​​മാ​​യി യോ​​ജി​​ച്ചാ​​ണ് ഭീ​​ക​​ര​​വേ​​ട്ട മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​കു​​ന്ന​​തെ​​ന്നും സൈ​​നി​​കാ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. എ​​ല്ലാ​​വി​​ധ ഭീ​​ഷ​​ണി​​ക​​ളി​​ൽ​​നി​​ന്നും പൗ​​ര​​ന്മാ​​രെ സം​​ര​​ക്ഷി​​ക്കു​​ക​​യാ​​ണു സൈ​​ന്യ​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യെ​​ന്നു സൈ​​നി​​ക​​മേ​​ധാ​​വി ജ​​ന​​റ​​ൽ ബ​​ജ്‌​​വാ പ​​റ​​ഞ്ഞു.

ഫെ​​ഡ​​റ​​ൽ സ​​ർ​​ക്കാ​​രും പ്ര​​വി​​ശ്യാ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ളും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന ഭീ​​ക​​ര​​വേ​​ട്ട വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ലും തു​​ട​​രും. സി​​ന്ധി​​ലെ ഷേ​​വാ​​ൻ പ​​ട്ട​​ണ​​ത്തി​​ലെ സൂ​​ഫി തീ​​ർ​​ഥാടന​​കേ​​ന്ദ്ര​​ത്തി​​ൽ വ്യാ​​ഴാ​​ഴ്ച പ്രാ​​ർ​​ഥ​​നാ​​വേ​​ള​​യി​​ൽ ഐ​​എ​​സ് ന​​ട​​ത്തി​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 88 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. 250 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.