ഇറാക്ക് സൈന്യം മൊസൂൾ വിമാനത്താവളം പിടിച്ചു
ഇറാക്ക് സൈന്യം മൊസൂൾ വിമാനത്താവളം പിടിച്ചു
Thursday, February 23, 2017 2:58 PM IST
മൊ​​സൂ​​ൾ: ര​​ണ്ടു വ​​ർ​​ഷ​​മാ​​യി ഐ​​എ​​സി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള മൊ​​സൂ​​ൾ എ​​യ​​ർ​​പോ​​ർ​​ട്ടും സ​​മീ​​പ​​ത്തെ സൈ​​നി​​ക​​ത്താ​​വ​​ള​​വും ഇ​​റാ​​ക്ക് സൈ​​ന്യം ഇ​​ന്ന​​ലെ തിരികെ പി​​ടി​​ച്ചു. അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​രും പ്രാ​​ദേ​​ശി​​ക പോ​​രാ​​ളി​​ക​​ളും ഇ​​റാ​​ക്ക് സൈ​​ന്യ​​ത്തോ​​ടൊ​​പ്പ​​മു​​ണ്ട്. യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളു​​ടെ​​യും ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ളു​​ടെ​​യും ഡ്രോ​​ണു​​ക​​ളു​​ടെ​​യും പി​​ൻ​​ബ​​ല​​ത്തോ​​ടെ ന​​ട​​ത്തി​​യ നാ​​ലു മ​​ണി​​ക്കൂ​​ർ ദീ​​ർ​​ഘി​​ച്ച ആ​​ക്ര​​മ​​ണ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് സം​​യു​​ക്ത സൈ​​ന്യം എ​​യ​​ർ​​പോ​​ർ​​ട്ട് പി​​ടി​​ച്ച​​ത്.

സൈ​​ന്യം എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ ക​​ട​​ന്നെ​​ന്നും എ​​ൻ​​ജി​​നി​​യ​​ർമാർ റോ​​ഡു​​ക​​ൾ ന​​ന്നാ​​ക്കു​​ക​​യാ​​ണെ​​ന്നും സ്കോ​​ർ​​പി​​യോ​​ൺ റ​​ജി​​മെ​​ന്‍റ് ക​​മാ​​ൻ​​ഡ​​ർ ഹി​​ഷാം അ​​ബ്ദു​​ൾ ഖാ​​ദെം പ​​റ​​ഞ്ഞു. പ​​ടി​​ഞ്ഞാ​​റ​​ൻ മൊ​​സൂ​​ൾ പി​​ടി​​ക്കാ​​നു​​ള്ള യു​​ദ്ധം ത്വ​​രി​​ത​​പ്പെ​​ടു​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ടൈ​​ഗ്രീ​​സ് ന​​ദി​​യു​​ടെ കി​​ഴ​​ക്കേ​​ക്ക​​ര​​യി​​ലു​​ള്ള കി​​ഴ​​ക്ക​​ൻ മൊ​​സൂ​​ൾ ജ​​നു​​വ​​രി​​യി​​ൽ​​ത്ത​​ന്നെ ഇ​​റാ​​ക്കി സൈ​​ന്യം പി​​ടി​​ച്ചി​​രു​​ന്നു.

പ​​ടി​​ഞ്ഞാ​​റ​​ൻ മൊ​​സൂ​​ളി​​ലേ​​ക്ക് ന​​ദി​​ക്കു കു​​റു​​കെ​​യു​​ള്ള മു​​ഴു​​വ​​ൻ പാ​​ല​​ങ്ങ​​ളും ത​​ക​​ർ​​ത്ത​​നി​​ല​​യി​​ലാ​​ണ്. പടിഞ്ഞാറൻ മൊ​​സൂ​​ളി​​ലു​​ള്ള ഐ​​എ​​സ് ഭീ​​ക​​ര​​രു​​ടെ എ​​ണ്ണം വ്യ​​ക്ത​​മ​​ല്ല. എ​​ന്നാ​​ൽ ഏ​​ഴ​​ര​​ല​​ക്ഷ​​ത്തോ​​ളം സാ​​ധാ​​ര​​ണ​​ക്കാ​​ർ ഇ​​വി​​ടെ കു​​ടു​​ങ്ങി​​യി​​ട്ടു​​ണ്ട്. ഇ​​വ​​ർ​​ക്കു സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ഴി​​ഞ്ഞു​​പോ​​കാ​​ൻ സൗ​​ക​​ര്യം ഒ​​രു​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​മു​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. മൊ​​സൂ​​ൾ എ​​യ​​ർ​​പോ​​ർ​​ട്ട് പി​​ടി​​ക്കാ​​നാ​​യി ന​​ട​​ത്തി​​യ യു​​ദ്ധ​​ത്തി​​ൽ ഏ​​താ​​നും അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​ർ​​ക്കും പ​​രി​​ക്കേ​​റ്റ​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.