സിറിയയിൽ ഇറാക്ക് വ്യോ​മാ​ക്ര​മ​ണം നടത്തി
സിറിയയിൽ ഇറാക്ക് വ്യോ​മാ​ക്ര​മ​ണം നടത്തി
Friday, February 24, 2017 1:42 PM IST
ബാ​​​​ഗ്ദാ​​​​ദ്: പ്ര​​ധാ​​ന​​മ​​ന്ത്രി ഹൈ​​ദ​​ർ അ​​ൽ അ​​ബാ​​ദി​​യു​​ടെ ഉ​​ത്ത​​ര​​വു പ്ര​​കാ​​രം സി​​റി​​യ​​യി​​ലെ ഐ​​​​എ​​​​സ് താ​​വ​​ള​​ങ്ങ​​ളി​​ൽ ഇ​​​​റാ​​​​ക്കി​​ന്‍റെ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി.

അ​​​​ടു​​​​ത്ത​​യി​​ടെ ബാ​​​​ഗ്ദാ​​​​ദി​​​​ൽ ന​​​​ട​​​​ന്ന സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ​​ക്കു പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച​​വ​​രെ ല​​ക്ഷ്യ​​മി​​ട്ടു ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​നു സി​​റി​​യ​​ൻ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ അ​​നു​​മ​​തി ഉ​​ണ്ടാ​​യി​​രു​​ന്നു. കാ​​ർ​​ബോം​​ബ് നി​​ർ​​മാ​​ണം ന​​ട​​ത്തു​​ന്ന അ​​ൽ​​ബു ക​​മാ​​ൽ ഹെ​​ഡ്ക്വാ​​ർ​​ട്ടേ​​ഴ്സ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ത​​ക​​ർ​​ന്ന​​താ​​യി ഇ​​റാ​​ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ആദ്യമായാണ് ഇറാക്കി ജറ്റ് വിമാനങ്ങൾ സിറിയൻ മേഖലയിൽ വ്യോ മാക്ര മണം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.