കാർബോംബ്: സിറിയയിൽ 60 പേർ കൊല്ലപ്പെട്ടു
കാർബോംബ്: സിറിയയിൽ 60 പേർ കൊല്ലപ്പെട്ടു
Friday, February 24, 2017 1:42 PM IST
ബെ​​​യ്റൂ​​​ട്ട്: സി​​​റി​​​യ​​​യി​​​ൽ അ​​​ൽ​​​ബാ​​​ബ് പ​​ട്ട​​ണ​​പ്രാ​​ന്ത​​ത്തി​​ലെ സൈ​​നി​​ക ചെ​​ക്കു​​പോ​​സ്റ്റി​​ൽ ഐ​​​എ​​​സ് ന​​​ട​​​ത്തി​​​യ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ 60 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​രി​​ച്ച​​വ​​രി​​ൽ നി​​ര​​വ​​ധി സാ​​ധാ​​ര​​ണ​​ക്കാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു.

തു​​​ർ​​​ക്കി സൈ​​​ന്യ​​ത്തി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ സി​​റി​​യ​​ൻ വി​​​മ​​​ത​​ർ ഐ​​​എ​​​സി​​​ൽ​​​നി​​​ന്ന് അ​​ൽ​​ബാ​​ബ് പ​​ട്ട​​ണം തി​​​രി​​​കെ​​​പി​​​ടി​​​ച്ച​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ലാ​​​യി​​​രു​​​ന്നു കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​നം.


ഇ​​​തു​​​കൂ​​​ടാ​​​തെ അ​​​ൽ​​​ബാ​​​ബി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടു ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു തു​​​ർ​​​ക്കി സൈ​​​നി​​​ക​​​ർ കൂ​​​ടി കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. അ​​​ൽ​​​ബാ​​​ബി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം വി​​മ​​ത​​ർ തി​​​രി​​​കെ​​​പ്പി​​​ടി​​​ച്ചെ​​​ങ്കി​​​ലും ന​​​ഗ​​​ര​​​ത്തി​​​ന്‍റെ ഉ​​​ൾ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഐ​​​എ​​​സി​​ന് ഇ​​​പ്പോ​​​ഴും സ്വാ​​​ധീ​​​നമു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.