സിറിയ പാസ്പോർട്ട് റദ്ദാക്കി; ഓസ്കർ നോമിനിക്ക് ചടങ്ങിൽ പങ്കെടുക്കാനാവില്ല
സിറിയ പാസ്പോർട്ട് റദ്ദാക്കി; ഓസ്കർ നോമിനിക്ക് ചടങ്ങിൽ പങ്കെടുക്കാനാവില്ല
Sunday, February 26, 2017 10:42 AM IST
ബെ​​യ്റൂ​​ട്ട്: ഓ​​സ്ക​​ർ നോ​​മി​​നേ​​ഷ​​ൻ ല​​ഭി​​ച്ച വൈ​​റ്റ്ഹെ​​ൽ​​മ​​റ്റ്സ് എ​​ന്ന ഡോ​​ക്യു​​മെ​​ന്‍റ​​റി​​യു​​ടെ കാ​​മ​​റാ​​മാ​​ൻ ഖാ​​ലി​​ദ് ഖ​​ത്തീ​​ഫി​​ന് ഇ​​ന്നു ലോ​​സ് ആ​​ഞ്ച​​ല​​സി​​ൽ ന​​ട​​ക്കു​​ന്ന ഓ​​സ്ക​​ർ പു​​ര​​സ്കാ​​ര പ്ര​​ഖ്യാ​​പ​​ന​​ച്ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കാ​​നാ​​വി​​ല്ല. ഖ​​ത്തീ​​ഫി​​ന്‍റെ പാ​​സ്പോ​​ർ​​ട്ട് സി​​റി​​യ​​ൻ ഭ​​ര​​ണ​​കൂ​​ടം റ​​ദ്ദാ​​ക്കി.

വി​​മ​​ത​​രു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള സി​​റി​​യ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ന്ന ഗ്രൂ​​പ്പാ​​ണ് വൈ​​റ്റ്ഹെ​​ൽ​​മ​​റ്റ്സ്. ഇ​​തി​​ലെ അം​​ഗ​​ങ്ങ​​ളാ​​യ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ജീ​​വി​​തം ചി​​ത്രീ​​ക​​രി​​ക്കു​​ന്ന വൈ​​റ്റ്ഹെ​​ൽ​​മ​​റ്റ്സ് എ​​ന്ന ചി​​ത്ര​​ത്തി​​ന് ഡോ​​ക്യു​​മെ​​ന്‍റ​​റി വി​​ഭാ​​ഗ​​ത്തി​​ലാ​​ണു നോ​​മി​​നേ​​ഷ​​ൻ കി​​ട്ടി​​യ​​ത്. ഖ​​ത്തീ​​ഫി​​നും റാ​​ഡ് സ​​ലേ എ​​ന്ന മ​​റ്റൊ​​രു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​നും വീ​​സ അ​​നു​​വ​​ദി​​ച്ച​​താ​​യി നേ​​ര​​ത്തെ വാ​​ർ​​ത്ത​​യു​​ണ്ടാ​​യി​​രു​​ന്നു. സ​​ലേ​​യ്ക്ക് ജോ​​ലി സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ മൂ​​ലം സി​​റി​​യ വി​​ടാ​​നാ​​വി​​ല്ലെ​​ന്നും ഖ​​ത്തീ​​ഫി​​ന്‍റെ പാ​​സ്പോ​​ർ​​ട്ട് സി​​റി​​യ​​ൻ സ​​ർ​​ക്കാ​​ർ റ​​ദ്ദാ​​ക്കി​​യെ​​ന്നും വൈ​​റ്റ്ഹെ​​ൽ​​മ​​റ്റ്സി​​ന്‍റെ വ​​ക്താ​​വ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.