ഓസ്കർ അലങ്കോലപ്പെട്ടത് തന്നെ വിമർശിച്ചതു മൂലമെന്നു ട്രംപ്
ഓസ്കർ അലങ്കോലപ്പെട്ടത് തന്നെ വിമർശിച്ചതു മൂലമെന്നു ട്രംപ്
Tuesday, February 28, 2017 2:10 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഞാ​​യ​​റാ​​ഴ്ച ലോ​​സ് ആ​​ഞ്ച​​ല​​സി​​ൽ ന​​ട​​ന്ന ഓ​​സ്ക​​ർ പു​​ര​​സ്കാ​​ര പ്ര​​ഖ്യാ​​പ​​ന​​ച്ച​​ട​​ങ്ങ് അ​​ല​​ങ്കോ​​ല​​പ്പെ​​ട്ട​​തി​​നു കാ​​ര​​ണം സം​​ഘാ​​ട​​ക​​ർ ത​​ന്നെ വി​​മ​​ർ​​ശി​​ച്ച​​തു മൂ​​ല​​മാ​​ണെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. ച​​ട​​ങ്ങ് ഭം​​ഗി​​യാ​​യി ന​​ട​​ത്തു​​ന്ന​​തി​​ൽ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന​​തി​​നു പ​​ക​​രം രാഷ്‌ട്രീയത്തിനു കൂ​​ടു​​ത​​ൽ ഊ​​ന്ന​​ൽ ന​​ൽ​​കാ​​നും ത​​ന്നെ പ​​രി​​ഹ​​സി​​ക്കാ​​നു​​മാ​​ണ് അ​​വ​​ർ തു​​നി​​ഞ്ഞ​​ത്.

മൂ​​ൺ​​ലൈ​​റ്റി​​നു പ​​ക​​രം ലാ ​​ലാ ലാ​​ൻ​​ഡാ​​ണ് മി​​ക​​ച്ച ചി​​ത്ര​​മെ​​ന്ന് അ​​വ​​താ​​ര​​ക​​ർ തെ​​റ്റാ​​യി പ​​റ​​ഞ്ഞ​​കാ​​ര്യ​​മാ​​ണു ട്രം​​പ് പ​​രാ​​മ​​ർ​​ശി​​ച്ച​​ത്. പി​​ന്നീ​​ട് തെ​​റ്റു തി​​രു​​ത്തി​​യെ​​ങ്കി​​ലും ഓ​​സ്ക​​ർ പു​​ര​​സ്കാ​​ര പ്ര​​ഖ്യാ​​പ​​ന​​ച്ച​​ട​​ങ്ങി​​ൽ ഇ​​ത്ര വ​​ലി​​യ അ​​ബ​​ദ്ധം സം​​ഭ​​വി​​ക്കു​​ന്ന​​ത് ആ​​ദ്യ​​മാ​​ണ്. താ​​ൻ മു​​ന്പ് പ​​ല​​പ്പോ​​ഴും ഓ​​സ്ക​​ർ ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ട്. ഇ​​ത്ത​​വ​​ണ ഓ​​സ്ക​​റി​​ന്‍റെ ശോ​​ഭ കെ​​ടു​​ത്തു​​ന്ന സം​​ഭ​​വ വി​​കാ​​സ​​മു​​ണ്ടാ​​യി- ഓ​​വ​​ൽ ഓ​​ഫീ​​സി​​ൽ ബ്രെ​​യ്റ്റ്ബാ​​ർ​​ട്ട് ന്യൂ​​സി​​ന് ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ ട്രം​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി.


ഓ​​സ്ക​​ർ പു​​ര​​സ്കാ​​ര​​ച്ച​​ട​​ങ്ങി​​ൽ അ​​വ​​താ​​ര​​ക​​നാ​​യ ജി​​മ്മി കി​​മ്മ​​ൽ ട്രം​​പി​​നെ പ​​രി​​ഹ​​സി​​ക്കു​​ക​​യു​​ണ്ടാ​​യി. ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ച മ​​റ്റു ചി​​ല​​രും ട്രം​​പി​​നെ കു​​ട​​ഞ്ഞു.
ഹോ​​ളി​​വു​​ഡ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ അ​​ബ​​ദ്ധം ട്രം​​പി​​ന് ആ​​ഹ്ളാ​​ക​​ര​​മാ​​യെ​​ന്നു ബ്രെ​​യി​​റ്റ്ബാ​​ർ​​ട്ട് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.