കുടിയേറ്റവിരുദ്ധ പാർട്ടിക്കു നെതർലൻഡ്സിൽ തോൽവി
കുടിയേറ്റവിരുദ്ധ പാർട്ടിക്കു നെതർലൻഡ്സിൽ തോൽവി
Thursday, March 16, 2017 12:20 PM IST
ദ ​ഹേ​ഗ്: നെ​ത​ർ​ല​ൻ​ഡ്സ് തീ​വ്ര വ​ല​തു​പ​ക്ഷ​ത്തെ പി​ന്ത​ള്ളി കു​ടി​യേ​റ്റ വി​രു​ദ്ധ ന​യ​ങ്ങ​ളു​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തി​യ ഗേ​ർ​ട്ട് വി​ൽ​ഡേ​ഴ്സി​ന്‍റെ ഫ്രീ​ഡം പാ​ർ​ട്ടി (പി​വി​വി) 150 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി. 20 സീ​റ്റേ അ​വ​ർ​ക്കു കി​ട്ടി​യു​ള്ളൂ.

പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റ​ട്ടെ​യു​ടെ ലി​ബ​റ​ൽ നി​ല​പാ​ടു​ള്ള പാ​ർ​ട്ടി വി​വി​ധ 33 സീ​റ്റു​മാ​യി ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​കും. ചെ​റു പാ​ർ​ട്ടി​ക​ളെ ചേ​ർ​ത്തു മു​ന്ന​ണി​യു​ണ്ടാ​ക്കി റ​ട്ടെ ഭ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. ക​ഴി​ഞ്ഞ ര​ണ്ടു പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും റ​ട്ടെ​യു​ടെ പാ​ർ​ട്ടി ഒ​ന്നാ​മ​തെ​ത്തി​യെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യാ​ണു ഭ​രി​
ച്ച​ത്.

ഡ​ച്ച് ജ​ന​ത ഏ​ക യൂ​റോ​പ്പി​നു ശ​ക്ത​മാ​യ പി​ന്തു​ണ ന​ല്കി​യെ​ന്നാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ​പ്പ​റ്റി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ പ​റ​ഞ്ഞ​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് എ​തി​രാ​യ നി​ല​പാ​ടി​ലാ​യി​രു​ന്നു വി​ൽ​ഡേ​ഴ്സ്. ഫ്രാ​ൻ​സി​ലെ സോ​ഷ്യ​ലി​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സ്വാ ഒ​ളാ​ന്ദും നെ​ത​ർ​ല​ൻ​ഡ്സി​ലെ ജ​ന​വി​ധി​യെ സ്വാ​ഗ​തം ചെ​യ്തു.


ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റ് പാ​ർ​ട്ടി​യും ലി​ബ​റ​ൽ നി​ല​പാ​ടു​കാ​രാ​യ ഡി 66 ​പാ​ർ​ട്ടി​യും 19 സീ​റ്റ് വീ​തം നേ​ടി​യി​ട്ടു​ണ്ട്. ഗ്രീ​ൻ പാ​ർ​ട്ടി 14 സീ​റ്റ് നേ​ടി. മു​ൻ ത​വ​ണ​ത്തേ​തി​ന്‍റെ മൂ​ന്നി​ര​ട്ടി​യി​ലേ​റെ​യാ​ണി​ത്. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്ന സോ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ സീ​റ്റ് 14-ലേ​ക്ക് ഇ​ടി​ഞ്ഞു.

അ​ഭി​പ്രാ​യ​വോ​ട്ടെ​ടു​പ്പു​ക​ളി​ൽ റ​ട്ടെ​യു​ടെ പാ​ർ​ട്ടി​ക്കൊ​പ്പം എ​ത്തി​യ​താ​ണു വി​ൽ​ഡേ​ഴ്സി​ന്‍റെ പാ​ർ​ട്ടി. വോ​ട്ട് ചെ​യ്യാ​ൻ പ​തി​വി​ൽ കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​തോ​ടെ റ​ട്ടെ മു​ന്നേ​റി. 80.2 ശ​ത​മാ​നം എ​ന്ന റി​ക്കാ​ർ​ഡ് പോ​ളിം​ഗാ​ണു ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.