ബാലിസ്റ്റിക് മിസൈൽ: ചൈനയും പാക്കിസ്ഥാനും സഹകരിക്കും
ബാലിസ്റ്റിക് മിസൈൽ: ചൈനയും പാക്കിസ്ഥാനും സഹകരിക്കും
Friday, March 17, 2017 12:12 PM IST
ബെ​​യ്ജിം​​ഗ് : പാ​​ക്കി​​സ്ഥാ​​നു​​മാ​​യി ചേ​​ർ​​ന്നു ബാ​​ലി​​സ്റ്റി​​ക്, ക്രൂ​​സ് മി​​സൈ​​ലു​​ക​​ൾ നി​​ർ​​മി​​ക്കാ​​ൻ ചൈ​​ന ത​​യാ​​റെ​​ടു​​ക്കു​​ന്നു​​വെ​​ന്നു റി​​പ്പോ​​ർ​​ട്ട്. അ​​യ്യാ​​യി​​രം കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​പ​​രി​​ധി​​യു​​ള്ള അ​​ഗ്നി 5 മി​​സൈ​​ൽ ഇ​​ന്ത്യ വി​​ക​​സി​​പ്പി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ചൈ​​ന​​യു​​ടെ നീ​​ക്കം. പാ​​ക്കി​​സ്ഥാ​​നു​​മാ​​യി പ്ര​​തി​​രോ​​ധ രം​​ഗ​​ത്തു സ​​ഹ​​ക​​രി​​ക്കാ​​നു​​ള്ള ചൈ​​ന​​യു​​ടെ പ​​ദ്ധ​​തി​​യെ​​ക്കു​​റി​​ച്ച് ഗ്ലോ​​ബ​​ൽ ടൈം​​സാ​​ണു റി​​പ്പോ​​ർ​​ട്ടു ചെ​​യ്ത​​ത്. മി​​സൈ​​ലു​​ക​​ൾ​​ക്കു പു​​റ​​മേ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളു​​ടെ നി​​ർ​​മി​​തി​​യി​​ലും ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും സ​​ഹ​​ക​​രി​​ക്കും.


ബെ​​യ്ജിം​​ഗി​​ൽ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ പാ​​ക് സൈ​​നി​​ക മേ​​ധാ​​വി ഖ​​മ​​ർ ജാ​​വേ​​ദ് ബ​​ജ്‌​​വ ചീ​​ഫ് ഓ​​ഫ് ജോ​​യി​​ന്‍റ് സ്റ്റാ​​ഫ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് ഫാം​​ഗ് ഫെ​​ൻ​​ഹു​​യി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി. സെ​​ൻ​​ട്ര​​ൽ മി​​ലി​​റ്റ​​റി ക​​മ്മീ​​ഷ​​ന്‍റെ കീ​​ഴി​​ലു​​ള്ള ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.