അടുത്ത അഫ്ഗാൻ ചർച്ച മോസ്കോയിൽ
Saturday, March 18, 2017 11:16 AM IST
മോ​​സ്കോ: അ​​ടു​​ത്ത​​വ​​ട്ടം അ​​ഫ്ഗാ​​ൻ സ​​മാ​​ധാ​​ന ച​​ർ​​ച്ച മോ​​സ്കോ​​യി​​ൽ ന​​ട​​ത്തു​​മെ​​ന്ന് അ​​ഫ്ഗാ​​ൻ പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ ദൂ​​ത​​ൻ സാ​​ക്കി​​ർ കാ​​സ്ഗ​​ർ അ​​റി​​യി​​ച്ചു. ഏ​​പ്രി​​ൽ 14നു ​​ന​​ട​​ത്തു​​ന്ന ച​​ർ​​ച്ച​​യി​​ൽ യു​​എ​​സ് പ്ര​​തി​​നി​​ധി പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​ഗ്ര​​ഹ​​മെ​​ന്നും എ​​ന്നാ​​ൽ യു​​എ​​സി​​ന്‍റെ തീ​​രു​​മാ​​നം അ​​റി​​വാ​​യി​​ട്ടി​​ല്ലെ​​ന്നും കാ​​സ്ഗ​​ർ ഇ​​ന്‍റ​​ർ​​ഫാ​​ക്സി​​നോ​​ടു പ​​റ​​ഞ്ഞു. സ​​മാ​​ധാ​​ന പ്ര​​ക്രി​​യ​​യ്ക്കാ​​യി യു​​എ​​സും റ​​ഷ്യ​​യും കൈ​​കോ​​ർ​​ക്ക​​ണ​​മെ​​ന്ന് അ​​ഫ്ഗാ​​ൻ പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് മു​​ഹ​​മ്മ​​ദ് ഹ​​നീ​​ഫ് അ​​ഠ്മാ​​ർ പ​​റ​​ഞ്ഞു.