ഡമാസ്കസിൽ വിമതർ ആക്രമണം തുടങ്ങി
Sunday, March 19, 2017 11:10 AM IST
ഡ​​മാ​​സ്ക​​സ്: ഡ​​മാ​​സ്ക​​സ് പ്രാ​​ന്ത​​ത്തി​​ലെ ജോ​​ബാ​​ർ മേ​​ഖ​​ല​​യി​​ൽ വി​​മ​​ത​​പോ​​രാ​​ളി​​ക​​ൾ സ​​ർ​​ക്കാ​​ർ സൈ​​ന്യ​​ത്തി​​നു നേ​​ർ​​ക്ക് ക​​ന​​ത്ത ആ​​ക്ര​​മ​​ണം ആ​​രം​​ഭി​​ച്ചു. ജോ​​ബാ​​റി​​നു വ​​ട​​ക്കു​​ള്ള ക്വാ​​ബ​​ൺ, ബ​​ർ​​സ മേ​​ഖ​​ല​​ക​​ൾ ഈ​​യി​​ടെ വി​​മ​​ത​​ർ​​ക്കു ന​​ഷ്ട​​മാ​​യി​​രു​​ന്നു.

വി​​മ​​ത​​ർ​​ക്ക് എ​​തി​​രേ സ​​ർ​​ക്കാ​​ർ സേ​​ന സ​​മ്മ​​ർ​​ദം തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ജോ​​ബാ​​റി​​ൽ മി​​ന്ന​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​നു തു​​നി​​ഞ്ഞ​​തെ​​ന്നു ഒ​​രു വി​​മ​​ത ക​​മാ​​ൻ​​ഡ​​ർ പ​​റ​​ഞ്ഞു. വി​​മ​​ത പോ​​രാ​​ളി​​കളും ജി​​ഹാ​​ദി​​സ്റ്റു​​ക​​ളും ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യാ​​യ ഫ​​ത്തേ അ​​ൽ​​ഷാം ഫ്ര​​ണ്ടും സം​​യു​​ക്ത​​മാ​​യാ​​ണു ജോ​​ബാ​​റി​​ൽ ആ​​ക്ര​​മ​​ണം ആ​​രം​​ഭി​​ച്ച​​തെ​​ന്നു ബ്രി​​ട്ട​​ൻ ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി പ​​റ​​ഞ്ഞു.


സി​​റി​​യ​​ൻ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ വി​​മ​​ത​​ർ​​ക്ക് എ​​തി​​രേ ബോം​​ബാ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്. വി​​മ​​ത​​ർ ന​​ട​​ത്തു​​ന്ന ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ഡ​​മാ​​സ്ക​​സി​​ലെ ബാ​​ബ് തൗ​​മാ, രു​​കി​​ൻ അ​​ൽ​​ദി​​ൻ, അ​​ബ്ബാ​​സി​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നാ​​ശ​​ന​​ഷ്ടം നേ​​രി​​ട്ടു.