വൈറ്റ് ഹൗസിനു ബോംബ് ഭീഷണി, കാർ ഡ്രൈവർ കസ്റ്റഡിയിൽ
വൈറ്റ് ഹൗസിനു ബോംബ് ഭീഷണി, കാർ ഡ്രൈവർ കസ്റ്റഡിയിൽ
Sunday, March 19, 2017 11:10 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡിസി: വൈ​​റ്റ്ഹൗ​​സ് ചെ​​ക്ക്പോ​​യി​​ന്‍റി​​ലേ​​ക്കു കാ​​ർ ഓ​​ടി​​ച്ചെ​​ത്തി​​യ ഡ്രൈ​​വ​​റെ സീ​​ക്ര​​ട്ട് സ​​ർ​​വീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. കാ​​റി​​ൽ ബോം​​ബു​​ണ്ടെ​​ന്ന് ഇ​​യാ​​ൾ ഭീ​​ഷ​​ണി മു​​ഴ​​ക്കി. ശ​​നി​​യാ​​ഴ്ച​​യാ​​ണു സം​​ഭ​​വം. ത​​ത്സ​​മ​​യം പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ഫ്ളോ​​റി​​ഡ​​യി​​ലെ റി​​സോ​​ർ​​ട്ടി​​ലാ​​യി​​രു​​ന്നു.

സു​​ര​​ക്ഷാ​​ഭീ​​ഷ​​ണി​​യു​​യ​​ർ​​ത്തി​​യ അ​​ജ്ഞാ​​ത​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത സീ​​ക്ര​​ട്ട് സ​​ർ​​വീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വൈ​​റ്റ്ഹൗ​​സ് വ​​ക്താ​​വ് സീ​​ൻ സ്പൈ​​സ​​ർ ട്വി​​റ്റ​​റി​​ൽ പ്ര​​ശം​​സി​​ച്ചു. കാ​​ർ വൈ​​റ്റ്ഹൗ​​സ് വ​​ള​​പ്പി​​ൽ ക​​ട​​ന്നി​​ല്ലെ​​ന്നും സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്നു വൈ​​റ്റ്ഹൗ​​സി​​ലെ സു​​ര​​ക്ഷ​​ശ​​ക്ത​​മാ​​ക്കി​​യെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.


വൈ​​റ്റ്ഹൗ​​സി​​ൽ അ​​ടു​​ത്ത​​യി​​ടെ ഉ​​ണ്ടാ​​വു​​ന്ന ര​​ണ്ടാ​​മ​​ത്തെ സു​​ര​​ക്ഷാ​​ പി​​ഴ​​വാ​​ണി​​ത്. ഈ ​​മാ​​സം പ​​ത്തി​​ന് സു​​ര​​ക്ഷാ​​വേ​​ലി ചാ​​ടി​​ക്ക​​ട​​ന്ന് വൈ​​റ്റ്ഹൗ​​സ് മ​​ന്ദി​​ര​​ത്തി​​ന് അ​​ടു​​ത്തെ​​ത്തി​​യ 26കാ​​ര​​നെ സീ​​ക്ര​​ട്ട് സ​​ർ​​വീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ജോ​​നാ​​ഥ​​ൻ ട്രാ​​ൻ എ​​ന്ന പ്ര​​തി​​ക്ക് എ​​തി​​രേ കേ​​സ് ഫ​​യ​​ൽ ചെ​​യ്തി​​ട്ടു​​ണ്ട്. പ​​ത്തു​​വ​​ർ​​ഷം വ​​രെ ത​​ട​​വു​​ശി​​ക്ഷ കി​​ട്ടാ​​വു​​ന്ന കു​​റ്റ​​മാ​​ണു ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. അ​​തി​​നി​​ടെ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് വൈ​​റ്റ്ഹൗ​​സി​​ൽ സു​​ര​​ക്ഷി​​ത​​ന​​ല്ലെ​​ന്ന് മു​​ൻ സീ​​ക്ര​​ട്ട് സ​​ർ​​വീ​​സ് ഏ​​ജ​​ന്‍റ് മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞ​​ത് വി​​വാ​​ദ​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.