ഉത്തരകൊറിയ പുതിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചു
Sunday, March 19, 2017 11:10 AM IST
സി​​യൂ​​ൾ: കൂ​​ടു​​ത​​ൽ പ്ര​​വ​​ർ​​ത്ത​​ന മി​​ക​​വു​​ള്ള പു​​തി​​യ റോ​​ക്ക​​റ്റ് എ​​ൻജിൻ വി​​ജ​​യ​​ക​​ര​​മാ​​യി പ​​രീ​​ക്ഷി​​ച്ചെ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ സൈ​​ന്യം വ്യ​​ക്ത​​മാ​​ക്കി. ടോം​​ഗ്ചാം​​ഗ്റി​​യി​​ലെ റോ​​ക്ക​​റ്റ് ലോ​​ഞ്ചിം​​ഗ് സ്റ്റേ​​ഷ​​നി​​ൽ ന​​ട​​ത്തി​​യ പ​​രീ​​ക്ഷ​​ണം വീ​​ക്ഷി​​ക്കാ​​ൻ ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ ഏ​​കാ​​ധി​​പ​​തി കിം ​​ജോം​​ഗ് ഉ​​ൻ നേ​​രി​​ട്ട് എ​​ത്തി​​യി​​രു​​ന്നു. രാ​​ജ്യ​​ത്തെ റോ​​ക്ക​​റ്റ് വ്യ​​വ​​സാ​​യ​​ത്തി​​നു പു​​തു​​ജീ​​വ​​ൻ ല​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു കിം ​​പ​​റ​​ഞ്ഞ​​താ​​യി ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി കെ​​സി​​എ​​ൻ​​എ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

ദീ​​ർ​​ഘ​​ദൂ​​ര മി​​സൈ​​ലു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ഇ​​നം റോ​​ക്ക​​റ്റ് എ​​ൻജിനു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കാ​​ൻ ഉ​​ത്ത​​ര​​കൊ​​റി​​യ ശ്ര​​മം ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ താ​​മ​​സി​​യാ​​തെ പ​​രീ​​ക്ഷി​​ക്കു​​മെ​​ന്നു നേ​​ര​​ത്തെ ഉ​​ത്ത​​ര​​കൊ​​റി​​യ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

നാം ​​നേ​​ടി​​യ ച​​രി​​ത്ര​​വി​​ജ​​യ​​ത്തി​​ന്‍റെ പ്രാ​​ധാ​​ന്യ​​മെ​​ന്തെ​​ന്നു വൈ​​കാ​​തെ ലോ​​കം മ​​ന​​സി​​ലാ​​ക്കു​​മെ​​ന്നു പു​​തി​​യ റോ​​ക്ക​​റ്റ് എ​​ൻജിൻ പ​​രീ​​ക്ഷ​​ണ​​ത്തി​​നു സാ​​ക്ഷ്യം വ​​ഹി​​ച്ച കിം ​​പ​​റ​​ഞ്ഞു. യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി റെ​​ക്സ് ടി​​ല്ലേ​​ർ​​സ​​ൺ ചൈ​​ന​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തു​​ന്ന അ​​വ​​സ​​ര​​ത്തി​​ലാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ റോ​​ക്ക​​റ്റ് എ​​ൻജിൻ പ​​രീ​​ക്ഷി​​ച്ച​​തെ​​ന്ന കാ​​ര്യം ശ്ര​​ദ്ധേ​​യ​​മാ​​ണ്. ടി​​ല്ലേ​​ർ​​സ​​ണും ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ൻ​​പിം​​ഗും ത​​മ്മി​​ലു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു മു​​ന്പാ​​യി​​രു​​ന്നു പ​​രീ​​ക്ഷ​​ണം. നേ​​ര​​ത്തെ ചൈ​​നീ​​സ് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ ഭീ​​ഷ​​ണി​​ക്കെ​​തി​​രേ അ​​മേ​​രി​​ക്ക​​യും ചൈ​​ന​​യും യോ​​ജി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്നു ടി​​ല്ലേ​​ർ​​സ​​ൺ നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു.​​


ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ശേ​​ഷ​​മാ​​ണു ടി​​ല്ലേ​​ർ​​സ​​ൺ ചൈ​​ന​​യി​​ലെ​​ത്തി‍യ​​ത്. ഉ​​ത്ത​​ര​​കൊ​​റി​​യ യു​​ദ്ധ​​ഭീ​​ഷ​​ണി മു​​ഴ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വേ​​ണ്ടി​​വ​​ന്നാ​​ൽ അ​​വ​​ർ​​ക്കെ​​തി​​രേ മു​​ൻ​​കൂ​​ർ സൈ​​നി​​ക ന​​ട​​പ​​ടി​​ക്കും മ​​ടി​​ക്കി​​ല്ലെ​​ന്ന് ടി​​ല്ലേ​​ർ​​സ​​ൺ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യി​​ൽ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു.