മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഷാ​ർ​ജ​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു
Monday, March 20, 2017 11:41 AM IST
ഷാ​​ർ​​ജ: മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​നി ഷാ​​ർ​​ജ​​യി​​ൽ കെ​​ട്ടി​​ട​​ത്തി​​ൽ​​നി​​ന്നു വീ​​ണു​​മ​​രി​​ച്ചു. തൃ​​ശൂ​​ർ സ്വ​​ദേ​​ശി അ​​ശ്വ​​തി(16)​​യെ​​യാ​​ണ് മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ചാ​​ല​​ക്കു​​ടി അ​​ന്ന​​മ​​ന​​ട സ്വ​​ദേ​​ശി അ​​നി​​ൽ​​കു​​മാ​​റി​​ന്‍റെ മ​​ക​​ളാ​​ണു മ​​രി​​ച്ച അ​​ശ്വ​​തി.

ഷാ​​ർ​​ജ​​യി​​ലെ ജ​​മാ​​ൽ അ​​ബ്ദു​​ൾ നാ​​സ​​ർ റോ​​ഡി​​ലു​​ള്ള റെ​​സി​​ഡ​​ൻ​​ഷ്യ​​ൽ മേ​​ഖ​​ല​​യി​​ൽ തി​​ങ്ക​​ളാ​​ഴ്ച ര​​ണ്ട​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഏ​​ഴാം നി​​ല​​യി​​ൽ​​നി​​ന്നാ​​ണ് അ​​ശ്വ​​തി നി​​ലം​​പ​​തി​​ച്ച​​തെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ പോ​​ലീ​​സ് ചോ​​ദ്യം​​ചെ​​യ്തു.