ഐറിഷ് നേതാവ് മക്ഗിന്നസ് അന്തരിച്ചു
ഐറിഷ് നേതാവ് മക്ഗിന്നസ് അന്തരിച്ചു
Tuesday, March 21, 2017 11:55 AM IST
ല​ണ്ട​ൻ: വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ സ​മാ​ധാ​ന​ക​രാ​റി​നു മു​ൻ​കൈ​യെ​ടു​ത്ത മാ​ർ​ട്ടി​ൻ മ​ക്ഗി​ന്ന​സ് (66) അ​ന്ത​രി​ച്ചു. ബ്രി​ട്ട​നി​ൽനി​ന്ന് വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നു സ്വാ​ത​ന്ത്ര്യം തേ​ടി​യി​രു​ന്ന സാ​യു​ധ​പ്ര​സ്ഥാ​ന​മാ​യ ഐ​റി​ഷ് റി​പ്പ​ബ്ലി​ക്ക​ൻ ആ​ർ​മി (ഐ​ആ​ർ​എ)​യെ ന​യി​ച്ച മ​ക്ഗി​ന്ന​സ് പി​ന്നീ​ടു സ​മാ​ധാ​ന​ച​ർ​ച്ച​ക​ളി​ലെ മു​ഖ്യ​നാ​യി. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ ഡെ​പ്യൂ​ട്ടി ഫ​സ്റ്റ് മി​നി​സ്റ്റ​ർ പ​ദ​വി​യി​ൽ​നി​ന്ന് ഈ ​ജ​നു​വ​രി​യി​ലാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​ച്ച​ത്.

അ​വ​യ​വ​ങ്ങ​ളി​ലും കോ​ശ​ങ്ങ​ളി​ലും അ​മി​ലോ​യി​ഡ് എ​ന്ന അ​സാ​ധാ​ര​ണ പ്രോ​ട്ടീ​ൻ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​ത്യ​പൂ​ർ​വ​മാ​യ ജ​നി​ത​ക​രോ​ഗ​മാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം.

ഐ​ആ​ർ​എ ത​ല​വ​നാ​യി​രു​ന്ന​ശേ​ഷം അ​വ​രു​ടെ രാ ഷ്‌­ട്രീ​യ​പ്ര​സ്ഥാ​ന​മാ​യ സി​ൻ ഫെ​യി​നി​ന്‍റെ നേ​താ​വാ​യി. ഐ​ആ​ർ​എ​യെ മ​ക്ഗി​ന്ന​സ് ന​യി​ച്ചി​രു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് മൗ​ണ്ട് ബാ​റ്റ​ൻ പ്ര​ഭു​വി​നെ​യും 18 സൈ​നി​ക​രെ​യും ഒ​ന്നി​ച്ചു വ​ധി​ച്ച ബോം​ബ് സ്ഫോ​ട​നം ന​ട​ത്തി​യ​ത്.
ടോ​ണി ബ്ലെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലേ​ബ​ർ ഗ​വ​ൺ​മെ​ന്‍റു​മാ​യി ച​ർ​ച്ച ന​ട​ത്തി ഐ​ആ​ർ​എ പോ​രാ​ളി​ക​ൾ​ക്ക് കു​റ്റ​വി​മു​ക്തി​യും ത​ട​വു​കാ​ർ​ക്ക് ശി​ക്ഷ ഇ​ള​വും നേ​ടി​ക്കൊ​ടു​ത്ത ക​രാ​ർ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ ഗെ​റി ആ​ഡം​സി​നൊ​പ്പം മ​ക്ഗി​ന്ന​സ് വ​ലി​യ​പ​ങ്ക് വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.