നൊബേൽ ജേതാവ് ഡിലൻ സമ്മാനത്തുക കൈപ്പറ്റും
Wednesday, March 29, 2017 1:24 PM IST
സ്റ്റോ​​ക്ക്ഹോം: സാ​​ഹി​​ത്യ​​ത്തി​​നു​​ള്ള നൊ​​ബേ​​ൽ നേ​​ടി​​യ ബോ​​ബ് ഡി​​ല​​ൻ ഈ ​​വാ​​രാ​​ന്ത​​ത്തി​​ൽ സ്റ്റോ​​ക്ക് ഹോ​​മി​​ൽ എ​​ത്തി സ​​മ്മാ​​ന​​ത്തു​​ക സ്വീ​​ക​​രി​​ക്കും. ജൂ​​ൺ പ​​ത്തി​​ന​​കം നൊ​​ബേ​​ൽ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന നി​​ബ​​ന്ധ​​ന​​യും ഡി​​ല​​ൻ അം​​ഗീ​​ക​​രി​​ച്ചു.

പ്ര​​ഭാ​​ഷ​​ണ​​ത്തി​​ന്‍റെ ടേ​​പ്പ് സ്റ്റോ​​ക്ഹോ​​മി​​ന് അ​​യ​​ച്ചു​​കൊ​​ടു​​ക്കാ​​നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ​​ദ്ധ​​തി. പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ സ​​മ്മാ​​ന​​ത്തു​​ക ന​​ഷ്ട​​മാ​​വു​​മെ​​ന്നു ക​​ഴി​​ഞ്ഞ​​ദി​​വ​​സം അ​​ക്കാ​​ഡ​​മി സെ​​ക്ര​​ട്ട​​റി പ്ര​​ഫ​​സ​​ർ സാ​​റാ ഡാ​​നി​​യു​​സ് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.


സാ​​​ഹി​​​ത്യ​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ ആ​​​ദ്യ ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വാ​​​യ ഡി​​​ല​​​ൻ ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര​​​ദാ​​​ന ച​​​ട​​​ങ്ങി​​​ലും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.