കൈക്കൂലിക്കേസിൽ 50 വർഷം തടവ്
Wednesday, March 29, 2017 1:25 PM IST
ബാ​​​ങ്കോ​​​ക്ക്: ര​​​ണ്ടു ഹോ​​​ളി​​​വു​​​ഡ് ച​​​ല​​​ച്ചി​​​ത്ര നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്ന് 18 ല​​​ക്ഷം ഡോ​​​ള​​​ർ കോ​​​ഴ കൈ​​​പ്പ​​​റ്റി​​​യ കേ​​​സി​​​ൽ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ മു​​​ൻ ടൂ​​​റി​​​സം പ്ര​​​മോ​​​ഷ​​​ൻ ബോ​​​ർ​​​ഡി​​​ന്‍റെ വ​​​നി​​​താ മേ​​​ധാ​​​വി​​​ക്ക് കോ​​​ട​​​തി 50 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.​​​ ഒ​​​രു ദ​​​ശ​​​കം മു​​​ന്പ് ബാ​​​ങ്കോ​​​ക്ക് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് കോ​​​ഴ വാ​​​ങ്ങി​​​യ​​​ത്.

ജു​​​താ​​​മ​​​സ് സി​​​രി​​​വ​​​ൻ കു​​​റ്റ​​​ക്കാ​​​രി​​​യാ​​​ണെ​​​ന്നും കോ​​​ഴ​​​പ്പ​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ബാ​​​ങ്കോ​​​ക്ക് ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യി​​​ൽ പ​​​റ​​​ഞ്ഞു.


സി​​​രി​​​വ​​​ന്‍റെ പു​​​ത്രി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലാ​​​ണ് പ​​​ണം എ​​​ത്തി​​​യ​​​ത്. പു​​​ത്രി​​​ക്ക് 44 വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വും വി​​​ധി​​​ച്ചു. ഹോ​​​ളി​​​വു​​​ഡ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ജെ​​​റാ​​​ൾ​​​ഡ്, പ​​​ട്രീ​​​ഷ്യ ഗ്രീ​​​ൻ എ​​​ന്നി​​​വ​​​രെ 2010ൽ ​​​യു​​​എ​​​സ് ഫെ​​​ഡ​​​റ​​​ൽ കോ​​​ട​​​തി ആ​​​റു​​​മാ​​​സം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.