മാലിന്യക്കൂന ഇടിഞ്ഞ് ലങ്കയിൽ 19 മരണം
Saturday, April 15, 2017 11:52 AM IST
കൊ​​​ളം​​​ബോ: കൊ​​​ളം​​​ബോ പ്രാ​​​ന്ത​​​ത്തി​​​ൽ മാ​​​ലി​​​ന്യ​​​ക്കൂ​​​ന ഇ​​​ടി​​​ഞ്ഞു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ നാ​​​ലു കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 19 പേ​​​ർ മ​​​രി​​​ച്ചു.91 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള മാ​​​ലി​​​ന്യ​​​ക്കൂ​​​ന വീ​​​ടു​​​ക​​​ളു​​​ടെമേ​​​ൽ പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ചേ​​​രിപ്ര​​​ദേ​​​ശ​​​ത്തെ 145 വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. 600 പേ​​​ർ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു. കൊ​​​ളൊ​​​ന്ന​​​വ പ്ര​​​ദേ​​​ശ ത്താ​​​ണ് തീപി​​​ടി​​​ത്ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു മാ​​​ലി​​​ന്യ​​​ക്കൂ​​​ന ഇ​​​ടി​​​ഞ്ഞ​​​ത്. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് 400 സൈ​​​നി​​​ക​​​രെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.