ദ​രി​ദ്രരെ​യും അ​ഭ​യാ​ർ​ഥി​ക​ളെ​യും സം​ര​ക്ഷി​ക്ക​ണം: ഫ്രാൻസിസ് മാർപാപ്പ
ദ​രി​ദ്രരെ​യും അ​ഭ​യാ​ർ​ഥി​ക​ളെ​യും സം​ര​ക്ഷി​ക്ക​ണം: ഫ്രാൻസിസ് മാർപാപ്പ
Sunday, April 16, 2017 11:56 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: സി​​​റി​​​യ​​​യി​​​ലെ അ​​​ര​​​ങ്ങേ​​​റു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് അ​​​റു​​​തി​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​ഹ്വാ​​​നം ചെ​​​യ്തു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഇൗ​​​സ്റ്റ​​​ർ സ​​​ന്ദേ​​​ശം. ഉ​​​​യി​​​​ർ​​​​പ്പു​​ തി​​​​രു​​​​നാ​​​​ൾ രാ​​​​ത്രി​​​​യി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ഒ​​​​ത്തു​​​​ചേ​​​​ർ​​​​ന്ന​​​​ത്. യു​​​ദ്ധ​​​വും ക്ഷാ​​​മ​​​വും രാ​​​ഷ്‌​​​ട്രീ​​​യ അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ​​​യും മൂ​​​ലം ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രെ മാ​​​ർ​​​പാ​​​പ്പ ത​​​ന്‍റെ ഉൗ​​​ർ​​​ബി എത് ഒാ​​​ർ​​​ബി (നഗരത്തിനും ലോകത്തിനുമുള്ള) സ​​​ന്ദേ​​​ശ​​​ത്തി​​​ൽ അ​​​നു​​​സ്മ​​​രി​​​ച്ചു.

സി​​​റി​​​യ​​​യി​​​ലും യു​​​ക്രെ​​​യി​​​നി​​​ലും ആ​​​ഫ്രി​​​ക്ക​​​യി​​​ലെ പ്ര​​​ശ്ന​​​ബാ​​​ധി​​​ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ക​​​ഴി​​​യു​​​ന്ന​​​വ​​​രെ മാ​​​ർ​​​പാ​​​പ്പ പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ അ​​​നു​​​സ്മ​​​രി​​​ച്ചു. സ്ത്രീ​​​​ക​​​​ളെ ബ​​​​ഹു​​​​മാ​​​​നി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ദ​​​​രി​​​​ദ്ര​​​​രെയും അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ഈ​​​​സ്റ്റ​​​​ർ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. കു​​​​രി​​​​ശി​​​​ൽ ത​​​​റ​​​​ച്ച യേശുവിനെ കാ​​​​ണാ​​​​ൻ പോ​​​​യ മാ​​​​താ​​​​വി​​​​​ന്‍റെ​​​യും മ​​​​ഗ്ദ​​​​ല​​​​ന മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ​​​​യും ബൈ​​​​ബി​​​​ളി​​​​ലെ രം​​​​ഗം ഉ​​​​പ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ.


മ​​​​നു​​​​ഷ്യ​​​​നി​​​​ലെ ന​​​ന്മ​​​യും മ​​​​ഹ​​​​ത്വ​​​​വും ന​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ത് പാ​​​​ടി​​​​ല്ലെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. അ​​​​ഴി​​​​മ​​​​തി ലോ​​​​ക​​​​ത്തു​​​നി​​​​ന്നു തു​​​​ട​​​​ച്ചു നീ​​​​ക്ക​​​​ണം. മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട് അ​​​​ടി​​​​മ​​​​ക​​​​ളാ​​​​യി ക​​​​ഴി​​​​യേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന ദ​​​​രി​​​​ദ്ര​​​​രെ​​​​യും അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളെയും സം​​​​ര​​​​ക്ഷി​​​​ച്ചും സ​​​​ഹാ​​​​യി​​​​ച്ചു​​​​മാ​​​​വ​​​​ണം ലോ​​​​കം മു​​​​ന്നോ​​​​ട്ട് പോ​​​​കേ​​​​ണ്ട​​​​ത്- മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

സി​​​റി​​​യ​​​യി​​​ലെ യു​​​എ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ലാ​​​ണ് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ഉ​​​യി​​​ർ​​​പ്പു​​തി​​​രു​​​നാ​​ൾ ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.