അമേരിക്കയിൽ മലയാളി യുവാവിനു വെട്ടേറ്റു
അമേരിക്കയിൽ മലയാളി യുവാവിനു വെട്ടേറ്റു
Friday, April 21, 2017 11:46 AM IST
സ്റ്റു​​​വ​​​ർ​​​ട്ട് / ഫ്ലോ​​​റി​​​ഡ: അ​​മേ​​രി​​ക്ക​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​ർ​​ക്കെ​​തി​​രേ കൂ​​ടി​​വ​​രു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്ക് ഒ​​ടു​​വി​​ല​​ത്തെ ഇ​​ര​​യാ​​യി മ​​ല​​യാ​​ളി യു​​വാ​​വ്. ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​ന് അ​​മേ​​രി​​ക്ക​​യി​​ലെ ഫ്ളോ​​റി​​ഡ​​യി​​ൽ വെ​​ട്ടേ​​റ്റു. ഫ്ളോ​​റി​​ഡ വെ​​സ്റ്റ് പാം ​​ബീ​​ച്ചി​​നു സ​​മീ​​പ​​മു​​ള്ള സ്റ്റു​​വ​​ർ​​ട്ട് സി​​റ്റി​​യി​​ൽ ക​​ൺ​​വീ​​നി​​യൻസ് സ്റ്റോ​​ർ ന​​ട​​ത്തി​​വ​​രു​​ന്ന ഷി​​നോ​​യ് മൈ​​ല​​യ്ക്ക​​ലി​​നെ​​യാ​​ണ് ആ​​ഫ്രോ-​​അ​​മേ​​രി​​ക്ക​​ൻ വം​​ശ​​ജ​​നാ​​യ യു​​വാ​​വ് ആ​​ക്ര​​മി​​ച്ച​​ത്. അ​​ഞ്ചു വ​​ർ​​ഷ​​മാ​​യി ഷി​​നോ​​യി ഇ​​വി​​ടെ സ്റ്റോ​​ർ ന​​ട​​ത്തു​​ന്നു​​ണ്ട്.​​ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​രം മൂ​​ന്നോ​​ടെ​​യാ​​ണ് സം​​ഭ​​വം.

ഷി​​ഫ്റ്റ് മാ​​റു​​ന്ന സ​​മ​​യ​​മാ​​യ​​തു​​കൊ​​ണ്ട് ഇ​​ന്ത്യ​​ക്കാ​​രി​​യാ​​യ യു​​വ​​തി ജോ​​ലി​​ക്കു ശേ​​ഷം മ​​ട​​ങ്ങാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​ർ ഷി​​നോ​​യി​​യു​​മാ​​യി സം​​സാ​​രി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് അ​​ക്ര​​മം ന​​ട​​ത്തി​​യ യു​​വാ​​വ് ക​​ട​​യി​​ലേ​​ക്കു ക​​യ​​റി വ​​ന്ന​​ത്. ഇ​​യാ​​ൾ പ്ര​​കോ​​പ​​നം കൂ​​ടാ​​തെ ഇ​​ന്ത്യ​​ക്കാ​​രി​​യോ​​ടു ത​​ട്ടി​​ക്ക​​യ​​റാ​​നും ബ​​ഹ​​ള​​മു​​ണ്ടാ​​ക്കാ​​നും തു​​ട​​ങ്ങി. ഇ​​തു​​ക​​ണ്ടു ക​​ട​​യു​​ട​​മ​​യാ​​യ ഷി​​നോ​​യ് ഇ​​ട​​പെ​​ട്ടു. കൂ​​ടു​​ത​​ൽ പ്ര​​കോ​​പി​​ത​​നാ​​യ യു​​വാ​​വ് ഒ​​ളി​​പ്പി​​ച്ചി​​രു​​ന്ന ക​​ത്തി പു​​റ​​ത്തെ​​ടു​​ത്തു ഷി​​നോ​​യി​​യെ വെ​​ട്ടു​​ക​​യാ​​യി​​രു​​ന്നു. കൈ​​യി​​ലാ​​ണ് വെ​​ട്ടേ​​റ്റ​​ത്. ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ശേ​​ഷം ഇ​​യാ​​ൾ പു​​റ​​ത്തേ​​ക്കോ​​ടി. ഷി​​നോ​​യ് ഉ​​ട​​ൻ പോ​​ലീ​​സി​​നെ വി​​ളി​​ക്കു​​ക​​യും പോ​​ലീ​​സ് ആം​​ബു​​ല​​ൻ​​സി​​ൽ ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കു​​ക​​യും ചെ​​യ്തു. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച പോ​​ലീ​​സ് ജ​​​റ​​​മി​​​യ ഇ​​​മ്മാ​​​നു​​​വേ​​​ൽ ഹെ​​​ൻ​​ട്രി​​ക് എ​​ന്ന​​യാ​​ളാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞു. വൈ​​കാ​​തെ ഇ​​യാ​​ളെ പി​​ടി​​കൂ​​ടി. അ​​വ​​ർ അ​​റ​​ബി​​ക​​ളാ​​ണെ​​ന്നും അ​​റ​​ബി​​ക​​ളെ എ​​നി​​ക്ക് ഇ​​ഷ്ട​​മി​​ല്ലെ​​ന്നും അ​​തി​​നാ​​ലാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു​​മാ​​ണ് ഇ​​യാ​​ൾ പോ​​ലീ​​സി​​നു ന​​ൽ​​കി​​യ മൊ​​ഴി. ഇ​​ത​​ത്തേ​​ട​​ർ​​ന്ന് വം​​ശീ​​യ ആ​​ക്ര​​മ​​ണ​​ത്തി​​നു പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.


അ​​ടു​​ത്ത കാ​​ല​​ത്ത് ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ന്ന നാ​​ലാ​​മ​​ത്തെ ഇ​​ന്ത്യ​​ക്കാ​​ര​​നാ​​ണ് ഷി​​നോ​​യി. ഇ​​തി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. കേ​​​ര​​​ള അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് വെ​​​സ്റ്റ് പാം ​​​ബീ​​​ച്ച്, ഫോ​​മ എ​​ന്നി​​വ​​രു​​ടെ ഭാ​​ര​​വാ​​ഹി​​ക​​ൾ എ​​ന്നി​​വ​​ർ ഷി​​നോ​​യി​​യെ സ​​ഹാ​​യി​​ക്കാ​​ൻ ഇ​​ട​​പെ​​ട്ടി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.