പാക്കിസ്ഥാനിൽ ഭീകരാക്രമണം: 14 പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിൽ ഭീകരാക്രമണം: 14 പേർ കൊല്ലപ്പെട്ടു
Tuesday, April 25, 2017 11:53 AM IST
പെ​​​​ഷ​​​​വാ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഖു​​​​റം ഏ​​​​ജ​​​​ൻ​​​​സി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ താ​​​​ലി​​​​ബാ​​​​ൻ ഭീ​​​​ക​​​​ര​​​​ർ മി​​​​നി​​​​ബ​​​​സി​​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടു ന​​​ട​​​ത്തി​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ 14 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. വി​​​​ദൂ​​​​ര നി​​​​യ​​​​ന്ത്രി​​​​ത ബോം​​​​ബ് പൊ​​​ട്ടി​​​ച്ചാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

പാ​​​​ക് താ​​​​ലി​​​​ബാ​​​​ന്‍റെ അ​​​​വാ​​​​ന്ത​​​​ര​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ ജ​​​​മാ​​​​അ​​​​ത്തു​​​​ൽ അ​​​​ഹ്റാ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്തു.പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ പെ​​​​ഷ​​​​വാ​​​​റി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ഖു​​​​റം ഏ​​​​ജ​​​​ൻ​​​​സി ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ പ​​​​ര​​​​ചി​​​​ന്നാ​​​​റി​​​​ലേ​​​​ക്ക് സൈ​​​​നി​​​​ക ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ൾ പോ​​​​യി​​​​ട്ടു​​​​ണ്ട്.


ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം പ​​​​ര​​​​ചി​​​​ന്നാ​​​​റി​​​​ലെ ഇ​​​​മാം​​​​ബ്ര​​​​യ്ക്കു സ​​​​മീ​​​​പം ഭീ​​​​ക​​​​ര​​​​ർ ന​​​​ട​​​​ത്തി​​​​യ കാ​​​​ർ​​​​ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 28 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നൂ​​​​റോ​​​​ളം പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.