അമേരിക്കയുമായി ചർച്ചയ്ക്കു തയാറെന്ന് ഉത്തര കൊറിയ
അമേരിക്കയുമായി ചർച്ചയ്ക്കു തയാറെന്ന് ഉത്തര കൊറിയ
Saturday, May 13, 2017 11:51 AM IST
സി​​​യൂ​​​ൾ: അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ങ്കി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് ഉ​​​ത്ത​​​ര കൊ​​​റി​​​യ​​​യി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​യി ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​ൻ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ യോ​​​ൻ​​​ഹാ​​​പ്. ഉ​​​ത്ത​​​ര കൊ​​​റി​​​യ​​​യു​​​ടെ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ചോ ​​​സ​​​ൻ ഹു​​​വി​​​നെ ഉ​​​ദ്ധ​​​രി​​​ച്ചാ​​​ണ് യോ​​​ൻ​​​ഹാ​​​പ് വാ​​​ർ​​​ത്ത ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ചൈ​​​ന​​​യി​​​ലെ ബെ​​​യ്ജിം​​​ഗി​​​ൽ​​​വ​​​ച്ചാ​​​ണ് ചോ ​​​ഇ​​​ക്കാ​​​ര്യം പറ ഞ്ഞതെന്നു യോ​​​ൻ ഹാ​​​പ് വ്യ​​​ക്ത​​​മാ​​​ക്കി. ട്രം​​​പു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്ക് ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ​​​ന്നാ​​​ണ് ചോ ​​​സ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കിയത്.

നേ​​​രത്തേ, സ​​​മാ​​​ധാ​​​ന​​​മാ​​​ണ് ത​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​നു​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് റോ​​​യി​​​ട്ടേ​​​ഴ്സി​​​ന് ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​തി​​​നോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ അ​​​ന്ന് ഉ​​​ത്ത​​​ര കൊ​​​റി​​​യ ത​​​യാ​​​റാ​​​യി​​​രു​​​ന്നി​​​ല്ല.


മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം പു​​​റ​​​ത്തു വ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തിൽ ഉ​​​ത്ത​​​ര കൊ​​​റി​​​യ​​​യും ച​​​ർ​​​ച്ച ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യ​​​താ​​​യാ​​​ണ് രാ​​​ഷ്‌ട്രീയ നി​​​രീ​​​ക്ഷ​​​ക​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.