സിൽക്ക് റോഡ് പദ്ധതി: എല്ലാ രാജ്യങ്ങളെയും ക്ഷണിച്ചു ചൈന
Saturday, May 13, 2017 11:51 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യു​​​ടെ വ​​​ൺ ബെ​​​ൽ​​​റ്റ്, വ​​​ൺ റോ​​​ഡ് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് എ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു​​​വെ​​​ന്നു ചൈ​​​ന.

പ​​​ദ്ധ​​​തി​​​യെ​​​പ്പ​​​റ്റി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ബെ​​​യ്ജിം​​​ഗി​​​ൽ ചേ​​​ർ​​​ന്ന രാ​​ഷ്‌​​ട്ര ​നേ​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലേ​​​ക്ക് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ സ്വാ​​​ഗ​​​തം ചെ​​​യ്ത ന​​​ട​​​പ​​​ടി​​​യെ വി​​​മ​​​ർ​​​ശി​​​ച്ചു യു​​​എ​​​സ് രം​​​ഗ​​​ത്തു​​​വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ചൈ​​​ന​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. പ​​​ദ്ധ​​​തി​​​യി​​​ലു​​​ള്ള ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ സാ​​​ന്നി​​​ധ്യം മ​​​റ്റു ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നു ബെ​​​യ്ജിം​​​ഗി​​​ലു​​​ള്ള യു​​​എ​​​സ് എം​​​ബ​​​സി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സാ​​​ന്നി​​​ധ്യ​​​ത്തെ​​​പ്പ​​​റ്റി​​​യു​​​ള്ള യു​​​എ​​​സി​​​ന്‍റെ സ​​​മീ​​​പ​​​നം ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ സ്വ​​​പ്ന പ​​​ദ്ധ​​​തി​​​ക്കു ക​​​രി​​​നി​​​ഴ​​​ൽ വീ​​​ഴി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


അ​​​ഞ്ചു​​​കൊ​​​ല്ലം കൊ​​​ണ്ട് 62 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി ചൈ​​​ന 50,000 കോ​​​ടി ഡോ​​​ള​​​ർ മു​​​ത​​​ൽ മു​​​ട​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ലോ​​​ക​​​മേ​​​ധാ​​​വി​​​ത്വ​​​ത്തെ ത​​​ട​​​യാ​​​നാ​​​ണ് ഇൗ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ചൈ​​​ന ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു​​ക​​​രു​​​തു​​​ന്ന​​​ത്. 29 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ബെ​​​യ്ജിം​​​ഗി​​​ൽ ന​​​ട​​​ക്കു​​​ന്ന ഫോ​​​റ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.