ഒബോർ പദ്ധതി: ചൈന 12,400 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തും
Sunday, May 14, 2017 10:50 AM IST
ബെ​​യ്ജിം​​ഗ്: തു​​റ​​മു​​ഖ​​ങ്ങ​​ളും റോ​​ഡു​​ക​​ളും റെ​​യി​​ൽ​​ശൃം​​ഖ​​ല​​ക​​ളും വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നു കോ​​ടി​​ക്ക​​ണ​​ക്കി​​നു ഡോ​​ള​​റി​​ന്‍റെ നി​​ക്ഷേ​​പം ന​​ട​​ത്തു​​മെ​​ന്നു ചൈ​​ന അ​​റി​​യി​​ച്ചു. വ​​ൺ​ബെൽ​​റ്റ് വ​​ൺ​​റോ​​ഡ് (​​ഒ​​ബോ​​ർ ) വി​​ക​​സ​​ന പ​​ദ്ധ​​തി സം​​ബ​​ന്ധി​​ച്ചു ബെ​​യ്ജിം​​ഗി​​ൽ 29 ലോ​​ക​​രാ​​ജ്യ​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത യോ​​ഗ​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ൻ​​പിം​​ഗാ​​ണ് 12,400കോ​​ടി ഡോ​​ള​​റി​​ന്‍റെ നി​​ക്ഷേ​​പം ന​​ട​​ത്തു​​മെ​​ന്ന് വാ​​ഗ്ദാ​​നം ചെ​​യ്ത​​ത്. ഏ​​ഷ്യ​​, ആ​​ഫ്രി​​ക്ക, യൂ​​റോ​​പ് എ​​ന്നി​​വ​​യു​​മാ​​യു​​ള്ള വാ​​ണി​​ജ്യ​​ബ​​ന്ധം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​യാ​​ണി​​ത്. പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​ൻ, പ്ര​​സി​​ഡ​​ന്‍റ് എ​​ർ​​ദോ​​ഗ​​ൻ, പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.


മ​​റ്റു പാ​​ശ്ചാ​​ത്യ നേ​​താ​​ക്ക​​ൾ ആ​​രും​​ത​​ന്നെ പ​​ങ്കെ​​ടു​​ത്തി​​ല്ല. എ​​ന്നാ​​ൽ ബ്രി​​ട്ട​​ൻ, ഫ്രാ​​ൻ​​സ്,ജ​​ർ​​മ​​നി തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ഉ​​ന്ന​​ത​​ത​​ല ധ​​ന​​കാ​​ര്യ​​സം​​ഘം പ​​ങ്കെ​​ടു​​ത്തു.
ഇ​​ന്ത്യ യോഗത്തിൽനിന്ന് വി​​ട്ടു​​നി​​ന്നു. ചൈ​​ന-​​പാ​​ക് സാ​​ന്പ​​ത്തി​​ക ഇ​​ട​​നാ​​ഴി പാ​​ക് അ​​ധി​​നി​​വേ​​ശ കാ​​ഷ്മീ​​രി​​ലൂ​​ടെ​​യാ​​ണു ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. ഇക്കാ​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ശ​​ങ്ക​​യു​​ണ്ട്.