കുട്ടിയെ കടിച്ച പട്ടിക്കു വധശിക്ഷ വിധിച്ചു
Tuesday, May 16, 2017 11:23 AM IST
ബ​​ക്കാ​​ർ(​​പാ​​ക്കി​​സ്ഥാ​​ൻ): കു​​ട്ടി​​യെ ക​​ടി​​ച്ചു പ​​രി​​ക്കേ​​ല്പി​​ച്ച നാ​​യ​​യ്ക്കു പാ​​ക്കി​​സ്ഥാ​​നി​​ൽ മ​​ര​​ണ​​ശി​​ക്ഷ വി​​ധി​​ച്ചു.

പാ​​ക് പ​​ഞ്ചാ​​ബ് പ്ര​​വി​​ശ്യ​​യി​​ലെ ബ​​ക്കാ​​റി​​ൽ അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ രാ​​ജാ സ​​ലീ​​മാ​​ണു കു​​ട്ടി​​യു​​ടെ കു​​ടും​​ബ​​ത്തി​​ന്‍റെ പ​​രാ​​തി​​യി​​ൽ ഈ ​​ശി​​ക്ഷ വി​​ധി​​ച്ച​​ത്. വി​​ധി​​ക്കെ​​തി​​രേ അ​​ഡീ​​ഷ​​ണ​​ൽ ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ​​ക്കു നാ​​യ​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ൻ ജ​​മി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കി. നേ​​ര​​ത്തെ ഈ ​​കേ​​സി​​ൽ നാ​​യ​​യ്ക്ക് ഒ​​രാ​​ഴ്ച ത​​ട​​വു​​കി​​ട്ടി​​യ​​താ​​ണെ​​ന്നും ഇ​​നി വ​​ധ​​ശി​​ക്ഷ ന​​ൽ​​കു​​ന്ന​​ത് ശ​​രി​​യ​​ല്ലെ​​ന്നു​​മാ​​ണു ജ​​മീ​​ലി​​ന്‍റെ വാ​​ദം. കേ​​സി​​ൽ നീ​​തി കി​​ട്ടാ​​ൻ ഏ​​തു കോ​​ട​​തി​​യി​​ലും പോ​​കാ​​ൻ ഒ​​രു​​ക്ക​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ഇ​​തേ​​സ​​മ​​യം, നാ​​യ​​യെ വ​​ള​​ർ​​ത്തു​​ന്ന​​തി​​ന് എ​​ടു​​ത്ത ര​​ജി​​സ്ട്രേ​​ഷ​​ൻ രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും നാ​​യ​​യു​​ടെ ഉ​​ട​​മ​​യ്ക്ക് എ​​തി​​രേ സി​​വി​​ൽ​​കോ​​ട​​തി​​യി​​ൽ കേ​​സ് പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.