ഒബോർ: ഇന്ത്യക്കു മറുപടിയുമായി ചൈന
Tuesday, May 16, 2017 11:23 AM IST
ബെ​​​​​യ്ജിം​​​​​ഗ്: ഒ​​​ബോ​​​ർ (വ​​​ൺ ബെ​​​ൽ​​​റ്റ്, വ​​​ൺ റോ​​​ഡ്) പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ത്യ ഉ​​​ന്ന​​​യി​​​ച്ച ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്കു മ​​​റു​​​ചോ​​​ദ്യ​​​വു​​​മാ​​​യി ചൈ​​​ന.

പാ​​​ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​രി​​​ലൂ​​​ടെ പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കു വ​​​രെ നീ​​​ളു​​​ന്ന റോ​​​ഡു​​​ക​​​ളും തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളും റെ​​​യി​​​ൽ​​​ശൃം​​​ഖ​​​ല​​​ക​​​ളും നി​​​ർ​​​മി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​കു​​​മെ​​​ന്ന് ഇ​​​ന്ത്യ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. പ​​​ദ്ധ​​​തി​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​ർ​​​ഥവ​​​ത്താ​​​യ സം​​​ഭാ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ലാ​​​​​യം വ​​​​​ക്താ​​​​​വ് ഗോ​​​​​പാ​​​​​ൽ ബാ​​​​​ഗ്‌​​​​​ലെ​​ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഏ​​​​​തു​​​​​ത​​​​​ര​​​​​ത്തി​​​​​ലു​​​ള്ള സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​മാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ വി​​​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ചൈ​​​​​ന ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. പ​​​​​ദ്ധ​​​​​തി​​​​​ക്കു തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട​​​​​ശേ​​​​​ഷം നാ​​​​​ലു​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി വി​​​വി​​​ധ​​​ത​​​ല​​​ങ്ങ​​​ളി​​​ൽ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ചൈ​​​​​നീ​​​​​സ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം വ​​​​​ക്താ​​​​​വ് ഹു ​​​​​ചു​​​​​ൻ​​​​​യിം​​​​​ഗ് പ​​​​​റ​​​​​ഞ്ഞു.


ഇ​​​​​ന്ത്യ​​​​​യു​​​​​ടെ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം വ​​​​​ക്താ​​​​​വ് എ​​​​​ന്താ​​​​​ണ് പ​​​​​റ​​​​​യാ​​​​​ൻ ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മ​​​​​ല്ല. ചൈ​​​​​ന ഏ​​​​​തു​​​​​ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ക്രി​​​​​യാ​​​​​ത്മ​​​​​ക നി​​​​​ല​​​​​പാ​​​​​ട് സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​യു​​​​​ന്ന​​​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.

പ​​​ദ്ധ​​​തി​​​ക്കാ​​​യി ചൈ​​​​​ന വി​​​​​ളി​​​​​ച്ചു​​​​​ചേ​​​​​ർ​​​​​ത്ത സ​​​​​മ്മേ​​​​​ള​​​​​നം ഇ​​​​​ന്ത്യ ബ​​​​​ഹി​​​​​ഷ്ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ര​​​​​ണ്ടു​​​​​ദി​​​​​വ​​​​​സ​​​​​മാ​​​​​യി ന​​​​​ട​​​​​ന്ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​വാ​​​​​സ് ഷ​​​​​രീ​​​​​ഫ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 29 രാ​​​​​ഷ് ട്ര​​​​​ത്ത​​​​​ല​​​​​വ​​​​​ന്മാ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു. പാ​​​​​ക് അ​​​​​ധി​​​​​നി​​​​​വേ​​​​​ശ കാ​​​​​ഷ്മീ​​​​​രി​​​​​ലൂ​​​​​ടെ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന ചൈ​​​​​ന-​​​​​പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സാ​​​​​ന്പ​​​​​ത്തി​​​​​ക ഇ​​​​​ട​​​​​നാ​​​​​ഴി (സി​​​​​പി​​​​​ഇ​​​​​സി) സം​​​​​ബ​​​​​ന്ധി​​​​​ച്ച ആ​​​​​ശ​​​​​യ​​​​​ഭി​​​​​ന്ന​​​​​ത മൂ​​​​​ല​​​​​മാ​​​​​ണു സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ​​നി​​​​​ന്ന് ഇ​​​​​ന്ത്യ വി​​​​​ട്ടു​​​​​നി​​​​​ന്ന​​​​​ത്.