‘ഫാ​ത്തി​മ’ഹോ​ളി​വു​ഡ് സി​നി​മ ഒരുങ്ങുന്നു
Friday, May 19, 2017 11:28 AM IST
പാ​​​രീ​​​സ്: പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ലെ ഫാ​​​ത്തി​​​മ​​​യി​​​ൽ നൂ​​​റു​​​വ​​​ർ​​​ഷം​​​മു​​​മ്പ് മൂ​​​ന്ന് ഇ​​​ട​​​യ​​​ക്കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​ക​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ ദി​​​വ്യ​​​ദ​​​ർ​​​ശ​​​നം ല​​​ഭി​​​ച്ച സം​​​ഭ​​​വ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ഹോ​​​ളി​​​വു​​​ഡ് സി​​​നി​​​മ വ​​​രു​​​ന്നു.

യു​​​എ​​​സ് സം​​​വി​​​ധാ​​​യ​​​ക​​​ൻ ഗാ​​​രി ഹാ​​​മി​​​ൽ​​​ട്ട​​​ന്‍റെ ആ​​​ർ​​​ക് ലൈ​​​റ്റ് ഫി​​​ലിം​​​സാ​​​ണ് ‘ഫാ​​​ത്തി​​​മ’ എ​​​ന്ന പേ​​​രി​​​ൽ ച​​​ല​​​ച്ചി​​​ത്രം നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​റ്റാ​​ലി​​യ​​ൻ സം​​വി​​ധാ​​യ​​ക​​ൻ മാ​​​ർ​​​ക്കോ പൊ​​​ന്‍റെ​​​കോ​​​ർ​​​വോ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന സി​​​നി​​​മ​​​യി​​​ൽ വി​​​ഖ്യാ​​​ത അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​ൻ ഹാ​​​ർ​​​വി കെ​​​യ്റ്റെ​​​ൽ, ബ്ര​​​സീ​​​ലി​​​യ​​​ൻ ന​​​ടി സോ​​​ണി​​​യ ബ്രാ​​​ഗ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​ർ അ​​​ഭി​​​ന​​​യി​​​ക്കും.

കാ​​​ൻ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ൽ ഗാ​​​രി ഹാ​​​മി​​​ൽ​​​ട്ട​​​ൻ​​​ത​​​ന്നെ​​​യാ​​​ണ് ഈ ​​​വി​​​വ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

നൂ​​​റു​​​ വ​​​ർ​​​ഷം മു​​​മ്പു ന​​​ട​​​ന്ന സം​​​ഭ​​​വ​​​വും അ​​​തു ന​​​ൽ​​​കു​​​ന്ന സ​​​ന്ദേ​​​ശ​​​വും ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​ക​​​ത്തു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളും ത​​നി​​മ ചോ​​രാ​​തെ​​ത​​ന്നെ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ച​​ല​​ച്ചി​​ത്ര​​ത്തി​​ന്‍റെ പ്രാ​​ഥ​​മി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ച​​താ​​യും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു. ഫാ​​​ത്തി​​​മ​​​യി​​​ൽ പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​ക​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ ദി​​​വ്യ​​​ദ​​​ർ​​​ശ​​​നം ല​​​ഭി​​​ച്ച ജ​​​സീ​​​ന്ത​​​യെ​​​യും ഫ്രാ​​​ൻ​​​സി​​​സ്കോ​​​യെ​​​യും ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ഫാ​​​ത്തി​​​മ​​​യി​​​ലെ ച​​ത്വ​​ര​​ത്തി​​ൽ ന​​​ട​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​മ​​​ധ്യേ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ​​​രു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.