യുഎസ് കസ്റ്റംസിന്‍റെ കസ്റ്റഡിയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു
Friday, May 19, 2017 11:28 AM IST
ന്യൂ​​യോ​​ർ​​ക്ക് : അ​​ന​​ധി​​കൃ​​ത​​മാ​​യി രാ​​ജ്യ​​ത്തു പ്ര​​വേ​​ശി​​ച്ചെ​​ന്ന് ആ​​രോ​​പി​​ച്ച് യു​​എ​​സ് ക​​സ്റ്റം​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത 58 വ​​യ​​സു​​ള്ള ഇ​​ന്ത്യ​​ക്കാ​​ര​​ൻ മ​​രി​​ച്ചു. അ​​തു​​ൽ​​കു​​മാ​​ർ ബാ​​ബു​​ഭാ​​യ് പ​​ട്ടേ​​ലാ​​ണ് ശ്വാ​​സ​​വൈ​​ഷ​​മ്യ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ മ​​രി​​ച്ച​​ത്.

ഇ​​ക്വ​​ഡോ​​റി​​ൽ​​നി​​ന്ന് ഈ ​​മാ​​സം പ​​ത്തി​​നാ​​ണ് പ​​ട്ടേ​​ൽ അറ്റ്‌ലാ ന്‍റ എ​​യ​​ർ​​പോ​​ർ​​ട്ടി​​ലെ​​ത്തി​​യ​​ത്. ഇ​​മി​​ഗ്രേ​​ഷ​​ൻ രേ​​ഖ​​ക​​ളി​​ല്ലാ​​ത്ത​​തി​​നാ​​ൽ ക​​സ്റ്റം​​സ് അ​​ധി​​കൃ​​ത​​ർ അ​​ദ്ദേ​​ഹ​​ത്തെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് അ​​റ്റ്‌ലാന്‍റ സി​​റ്റി ഡി​​റ്റെ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ലേ​​ക്ക് അ​​യ​​ച്ചു. പ്ര​​മേ​​ഹ​​വും ര​​ക്ത​​സ​​മ്മ​​ർ​​ദ​​വും ബാ​​ധി​​ച്ച പ​​ട്ടേ​​ലി​​നെ ശ്വാ​​സ​​ത​​ട​​സത്തെ​​ത്തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

പ​​ട്ടേ​​ലി​​ന്‍റെ മ​​ര​​ണ​​വാ​​ർ​​ത്ത ഇ​​ന്ത്യ​​ൻ കോ​​ൺ​​സു​​ലേ​​റ്റി​​നെ അ​​റി​​യി​​ച്ചെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ക​​സ്റ്റം​​സ് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റി​​ന്‍റെ ക​​സ്റ്റ​​ഡി​​യി​​ൽ ഈ​​വ​​ർ​​ഷം മ​​രി​​ക്കു​​ന്ന എ​​ട്ടാ​​മ​​ത്തെ വ്യ​​ക്തി​​യാ​​ണു പ​​ട്ടേ​​ൽ.