ഐഎസ് ആക്രമണം; ഇറാക്കിൽ 50 മരണം
Saturday, May 20, 2017 11:35 AM IST
ബാ​​​ഗ്ദാ​​​ദ് : ബ​​​സ്റ​​​യി​​​ലും ബാ​​​ഗ്ദാ​​​ദി​​​ലും ഐ​​​എ​​​സ് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 50ൽ ​​​അ​​​ധി​​​കം പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. ബ​​​സ്റ​​​യി​​​ലെ എ​​​ണ്ണ​​​പ്പാ​​​ട​​​ങ്ങ​​​ൾ​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ഹൈ​​​വേ​​​യി​​​ലെ ര​​​ണ്ടു ചെ​​​ക്കു​​​പോ​​​സ്റ്റു​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 33 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ദ​​​ക്ഷി​​​ണ​​​ബാ​​​ഗ്ദാ​​​ദി​​​ലെ അ​​​ബു​​​ഷീ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ ചെ​​​ക്കു​​​പോ​​​സ്റ്റു​​​ക​​​ളി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടു കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 24 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 20 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന് ബ്രി​​​ഗേ​​​ഡി​​​യ​​​ർ ജ​​​ന​​​റ​​​ൽ സാ​​​ദ് മാ​​​ൻ പ​​​റ​​​ഞ്ഞു. ബാ​​​ഗ്ദാ​​​ദ്, ബ​​​സ്രാ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഐ​​​എ​​​സ് ഏ​​​റ്റെ​​​ടു​​​ത്തു.തി​​​ക്രി​​​ത്ത്, റ​​​മാ​​​ദി, ഫ​​​ല്ലൂ​​​ജ ന​​​ഗ​​​ര​​​ങ്ങ​​​ൾ ഐ​​​എ​​​സി​​​ൽ നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഇ​​​റാ​​​ക്കി സൈ​​​ന്യം മൊ​​​സൂ​​​ളി​​​ൽ നി​​​ന്ന് ഐ​​​എ​​​സി​​​നെ തു​​​ര​​​ത്താ​​​നു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം മൊ​​​സൂ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ സ​​​ന്പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണം പി​​​ടി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നാ​​​ണ് ഇ​​​റാ​​​ക്കി സൈ​​​ന്യ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.