ഇന്ത്യൻ പൗരൻ പാക്കിസ്ഥാനിൽ അറസ്റ്റിൽ
ഇന്ത്യൻ പൗരൻ പാക്കിസ്ഥാനിൽ അറസ്റ്റിൽ
Sunday, May 21, 2017 11:27 AM IST
ഇ​​​​​​സ്‌​​​​​​ലാ​​​​​​മാ​​​​​​ബാ​​​​​​ദ്: യാ​​​​​​ത്രാരേ​​​​​​ഖ​​​​​​ക​​​​​​ൾ ഇ​​​​​​ല്ലെന്ന കാ​​​​​​ര​​​​​​ണ​​​​​​ത്താ​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ൻ പൗ​​​​​​ര​​​​​​നെ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​താ​​​​​​യി മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തു. മും​​​​ബൈ ജോ​​​​ഗേ​​​​ശ്വ​​​​രി ഈ​​​​സ്റ്റ് സ്വ​​​​ദേ​​​​ശി ഷേ​​​​ക്ക് ന​​​​ബി അ​​​​ഹ​​​​മ്മ​​​​ദ് ആ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്ച മു​​​​തൽ പാ​​​​ക് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലു​​​​ള്ള​​​​ത്.

പാ​​​​​​ക് ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ ഇ​​​​​​സ്‌​​​​​​ലാ​​​​​​മാ​​​​​​ബാ​​​​​​ദി​​​​​​ലെ സെ​​​​ക്ട​​​​ർ എ​​​​​​ഫ്-8​​​​ലെ ന​​​​സി​​​​മു​​​​ദ്ദി​​​​ൻ റോ​​​​ഡി​​​​ലൂ​​​​ടെ ന​​​​ട​​​​ന്നു​​​​പോ​​​​ക​​​​വേ പോ​​ലീ​​സ് ന​​ട​​ത്തി​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​യി​​ലാ​​​​ണ് ഇദ്ദേഹം അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യ​​​​​​ത്. ഇ​​​​ന്ന​​​​ലെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ഷേ​​​​ക്ക് ന​​​​ബി​​​​യെ 14 ദി​​​​വ​​​​സ​​​​ത്തെ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടു.അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, അ​​​​​​റ​​​​​​സ്റ്റു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭ്യ​​​​​​മാ​​​​​​യി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്നാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​ൻ ഹൈ​​​​​​ക്ക​​​​​​മ്മീ​​​​​​ഷ​​​​​​നി​​​​​​ലെ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​ത്.


പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ ചാ​​​​​​ര​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം ആ​​​​​​രോ​​​​​​പി​​​​​​ച്ച് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത ഇ​​​​​​ന്ത്യ​​​​​​ൻ നാ​​​​​​വി​​​​​​ക​​​​​​സേ​​​​​​നാ മു​​​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​​​സ്ഥ​​​​​​ൻ കു​​​​​​ൽ​​​​​​ഭൂ​​​​​​ഷ​​​​​​ൺ ജാ​​​​​​ദ​​​​​​വി​​​​​​നു പാ​​​​​​ക് സൈ​​​​​​നി​​​​​​ക കോ​​​​​​ട​​​​​​തി വി​​​​​​ധി​​​​​​ച്ച വ​​​​​​ധ​​​​​​ശി​​​​​​ക്ഷ രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര കോ​​​​​​ട​​​​​​തി സ്റ്റേ ​​​​​​ചെ​​​​​​യ്ത​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ​​​​​​യാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​ൻ പൗ​​​​​​ര​​​​​​ൻ അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.