റോജർ മൂർ അന്തരിച്ചു
റോജർ മൂർ അന്തരിച്ചു
Tuesday, May 23, 2017 11:35 AM IST
ല​ണ്ട​ൻ: ജ​യിം​സ് ബോ​ണ്ടി​നെ അ​ന​ശ്വ​ര​നാ​ക്കി​യ ബ്രി​ട്ടീ​ഷ് താ​രം സ​ർ റോ​ജ​ർ മൂ​ർ (89) സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. കാ​ൻ​സ​റി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

1973 മു​ത​ൽ ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ലം ഇ​യാ​ൻ ഫ്ളെ​മിം​ഗി​ന്‍റെ സീ​ക്ര​ട്ട് ഏ​ജ​ന്‍റ് 007 ജ​യിം​സ് ബോ​ണ്ടി​ന് അ​ഭ്ര​പാ​ളി​ക​ളി​ൽ രൂ​പ​വും ഭാ​വ​വും പ​ക​ർ​ന്ന​ത് റോ​ജ​ർ മൂ​റാ​ണ്. 45-ാം വ​യ​സി​ലാ​ണ് മൂ​ർ ആദ്യമായി ആ ​വേ​ഷ​മ​ണി​യു​ന്ന​ത്. ലി​വ് ആ​ൻ​ഡ് ലൈ​റ്റ് ഡൈ ​ആ​യി​രു​ന്നു മൂ​റി​ന്‍റെ ആ​ദ്യ ബോ​ണ്ട് ചി​ത്രം. പി​റ്റേ​വ​ർ​ഷം ദ ​മാ​ൻ വി​ത്ത് ദ ​ഗോ​ൾ​ഡ​ൻ ഗ​ൺ ഇ​റ​ങ്ങിക്കഴിഞ്ഞപ്പോൾ ബോ​ണ്ടി​ന്‍റെ വേ​ഷം മൂ​റി​നു​ത​ന്നെ എ​ന്ന് ആ​രാ​ധ​ക​ല​ക്ഷ​ങ്ങ​ൾ ഉ​റ​പ്പി​ച്ചു.

കിടിലംകൊള്ളിക്കുന്ന സാഹസ ങ്ങൾക്കിടയിൽ ജീ​വി​ത​ം ആസ്വ ദിച്ചു മുന്നേറുന്ന ജയിംസ് ബോ ണ്ട് എന്ന ചാ​ര​പ്ര​മു​ഖ​നാ​യി മൂ​ർ തി​ള​ങ്ങി. ഗോ​ൾ​ഡ​ൻ ഗ​ണി​ൽ ക്രി​സ്റ്റ​ഫ​ർ ലീ ​ആ​യി​രു​ന്നു വി​ല്ല​ൻ വേ​ഷ​ത്തി​ൽ. ദ ​സ്പൈ ഹു ​ല​വ്ഡ് മി, ​മു​ൺ​റേ​ക്ക​ർ, ഫോ​ർ യു​വ​ർ ഐ​സ് ഒ​ൺ​ലി, ഒ​ക്‌‌​ടോ​പ​സി, എ ​വ്യൂ ടു ​കി​ൽ തു​ട​ങ്ങി​യ ബോ​ണ്ട് ചി​ത്ര​ങ്ങ​ൾ മൂ​റി​ന്‍റെ അ​ഭി​ന​യ മികവിന്‍റെ വൈ​ജ​യ​ന്തി പാറി​ച്ചു.


1927 ഒ​ക്‌‌​ടോ​ബ​റി​ൽ ല​ണ്ട​നി​ലാ​യിരുന്നു ജ​ന​നം. 1958-59 ൽ ​ഐ​വ​ൻ ഹോ ​എ​ന്ന ക്ലാ​സി​ക് ച​രി​ത്ര ​നോ​വ​ൽ ടി​വി സീ​രി​യ​ലാ​ക്കി​യ​പ്പോ​ൾ സ​ർ വി​ൽ​ഫ്ര​ഡി​ന്‍റെ വേ​ഷം മൂ​റി​നാ​യി​രു​ന്നു. മാ​വെ​റി​ക്, ദ ​സെ​യ്ന്‍റ്, പെ​ഴ്സ്വേ​ഡ​ർ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ മൂ​ർ​ ടി​വി പ​ര​ന്പ​ര​ക​ളി​ലെ ഒ​ന്നാം​നി​ര നാ​യ​ക​നാ​യി. 1950ക​ളി​ൽ ഹോളി വുഡിൽ എം​ജി​എം സ്റ്റുഡിയോ മൂ​റി​നെ ഏ​താ​നും ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​പ്പി​ച്ചെ​ങ്കി​ലും അ​ത്ര വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് ടി​വി സീ​രി​യ​ലു​ക​ളാ​ണ് മൂ​റി​നെ താ​ര​മാ​ക്കി​യ​ത്.

1985 ആയപ്പോഴേക്കും ​ബോ​ണ്ടി​ന്‍റെ വേ​ഷം തി​മ​ത്തി ഡാ​ൾ​ട്ട​നു ന​ൽ​കി പി​ന്മാ​റി​യ മൂ​ർ, 1991-ൽ ​യു​ണി​സെ​ഫി​ന്‍റെ ഗു​ഡ്‌‌​വി​ൽ അം​ബാ​സ​ഡ​റാ​യി കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു. 2003-ൽ ​ബ്രി​ട്ടീ​ഷ് രാ​ജ്ഞി സ​ർ പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചു.
ര​ണ്ട് ആ​ത്മ​ക​ഥ​ക​ൾ ര​ചി​ച്ചു. ഒ​ടു​വി​ല​ത്തേ​ത് 2014-ൽ ​ഇ​റ​ങ്ങി​യ ലാ​സ്റ്റ് മാ​ൻ സ്റ്റാ​ൻ​ഡിം​ഗ്. നാ​ലു​ത​വ​ണ വി​വാ​ഹി​ത​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.