വിവരം ചോർന്നത് അന്വേഷിക്കുമെന്നു ട്രംപ്
വിവരം ചോർന്നത് അന്വേഷിക്കുമെന്നു ട്രംപ്
Thursday, May 25, 2017 11:32 AM IST
ബ്ര​​സ​​ൽ​​സ്: മാ​​ഞ്ച​​സ്റ്റ​​ർ ഭീ​​ക​​രാ​​ക്ര​​മ​​ണം ന​​ട​​ന്ന സ്ഥ​​ല​​ത്തു​​നി​​ന്നു​​ള്ള ഫോ​​ട്ടോ​​ക​​ളും മ​​റ്റു വി​​വ​​ര​​ങ്ങ​​ളും യു​​എ​​സ് പ​​ത്ര​​ങ്ങ​​ളി​​ൽ വ​​രാ​​നി​​ട​​യാ​​യ സാ​​ഹ​​ച​​ര്യ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്ന് നാ​​റ്റോ ഉ​​ച്ച​​കോ​​ടി​​ക്ക് ബ്ര​​സ​​ൽ​​സി​​ൽ എ​​ത്തി​​യ ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഉ​​റ​​പ്പു ന​​ൽ​​കി. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ര​​ഹ​​സ്യം ചോ​​ർ​​ത്ത​​ലു​​ക​​ൾ കു​​റേ​​നാ​​ളാ​​യി ന​​ട​​ക്കു​​ന്നു​​ണ്ട്.​​ദേ​​ശ​​സു​​ര​​ക്ഷ​​യ്ക്കു ത​​ന്നെ ഭീ​​ഷ​​ണി​​യാ​​ണി​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കു​​റ്റ​​ക്കാ​​ർ​​ക്ക് എ​​തി​​രേ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്നു നി​​ർ​​ദേ​​ശി​​ക്കു​​മെ​​ന്നു ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി.

മാ​​ഞ്ച​​സ്റ്റ​​റി​​ൽ​​നി​​ന്നു​​ള്ള ഫോ​​ട്ടോ​​ക​​ൾ ന്യൂ​​യോ​​ർ​​ക്ക് ടൈം​​സ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തി​​ൽ ബ്രി​​ട്ടീ​​ഷ് അ​​ധി​​കൃ​​ത​​ർ എ​​തി​​ർ​​പ്പു പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നു. അ​​മേ​​രി​​ക്ക​​യു​​മാ​​യി ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​വ​​ര​​ങ്ങ​​ൾ പ​​ങ്കു വ​​യ്ക്കു​​ന്ന​​ത് മാ​​ഞ്ച​​സ്റ്റ​​ർ പോ​​ലീ​​സ് നി​​ർ​​ത്തി​​വ​​ച്ചു.


ഇ​​തേ​​സ​​മ​​യം ഫോ​​ട്ടോ​​ക​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തി​​ൽ അ​​പാ​​ക​​ത​​യി​​ല്ലെ​​ന്നു ന്യൂ​​യോ​​ർ​​ക്ക് ടൈം​​സ് പ്ര​​സ്താ​​വ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി. ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് വി​​ഷ​​മ​​മു​​ണ്ടാ​​ക്കു​​ന്ന​​താ​​ണ് പ​​ത്ര​​ത്തി​​ന്‍റെ ന​​ട​​പ​​ടി​​യെ​​ന്ന് മാ​​ഞ്ച​​സ്റ്റ​​ർ പോ​​ലീ​​സ് മേ​​ധാ​​വി ഇ​​യാ​​ൻ ഹോ​​പ്കി​​ൻ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.