ശ്രീലങ്കയിൽ പ്രളയം: 91 മരണം
ശ്രീലങ്കയിൽ പ്രളയം: 91 മരണം
Friday, May 26, 2017 11:33 AM IST
കൊ​​​ളം​​​ബോ: ക​​​ന​​​ത്ത​​​ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും ശ്രീ​​​ല​​​ങ്ക​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​യി​​​ലും തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ലും നാ​​​ശം വി​​​ത​​​ച്ചു. 91പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. 110 പേ​​​രെ കാ​​​ണാ​​​താ​​​യി. ഏഴ് ജില്ലകളി ലായി 20,000 പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യി.

പ​​​ർ​​​വ​​​ത​​​മേ​​​ഖ​​​ല​​​യാ​​​യ ഗാ​​​ലെ, കെ​​​ഗാ​​​ലെ, ര​​​ത്ന​​​പ​​​രു​​​ര, ക​​​ലു​​​ത്ത​​​ര, മ​​​ടാ​​​ര, ഹ​​​ന്പ​​​ൻ​​​തോ​​​ട്ട ജില്ലക​​​ളി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നു സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ജ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച​​​ത്തെ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ന​​​ദി​​​ക​​​ൾ ക​​​ര​​​ക​​​വി​​​ഞ്ഞു. റോ​​​ഡു​​​ക​​​ളും വീ​​​ടു​​​ക​​​ളും വെ​​​ള്ള​​​ത്തി​​​ലാ​​​യി. മ​​​ഴ തു​​​ട​​​രാ​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. കൊ​​​ളം​​​ബോ​​​യി​​​ൽ​​​നി​​​ന്ന് 90 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള സ​​​ബ​​​ര​​​ഗ​​​മു​​​വ മേ​​​ഖ​​​ല​​​യി​​​ലെ സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു. ഒ​​​റ്റ​​​പ്പെ​​​ട്ട തു​​​രു​​​ത്തു​​​ക​​​ളി​​​ൽ വീ​​​ടു​​​ക​​​ൾ​​​ക്കും മ​​​ര​​​ങ്ങ​​​ൾ​​​ക്കും മു​​​ക​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​വ​​​രെ ര​​​ക്ഷി​​​ക്കാ​​​ൻ നേ​​​വി​​​യു​​​ടെ ബോ​​​ട്ടു​​​ക​​​ളും ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളും അ​​​യ​​​ച്ചു. ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​ർ യു​​​എ​​​ന്നി​​​ന്‍റെ​​​യും വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.