എവറസ്റ്റിൽ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
Sunday, May 28, 2017 11:16 AM IST
കാ​​ഠ്മ​​ണ്ഡു: എ​​വ​​റ​​സ്റ്റ് കൊ​​ടു​​മു​​ടി ക​​യ​​റു​​ന്ന​​തി​​നി​​ടെ മ​​ര​​ണ​​മ​​ട​​ഞ്ഞ മൂ​​ന്ന് ഇ​​ന്ത്യ​​ക്കാ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഏ​​പ്രി​​ലി​​ൽ മ​​രി​​ച്ച പ​​രേ​​ഷ് ച​​ന്ദ്ര നാ​​ഥ്(58), ഗൗ​​തം ഘോ​​ഷ്(50), ക​​ഴി​​ഞ്ഞ​​യാ​​ഴ്ച മ​​രി​​ച്ച ര​​വി​​കു​​മാ​​ർ(27) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​​ണു ക​​ണ്ടെ​​ത്തി​​യ​​ത്.

8,000 മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ലാ​​ണു ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്. ഡെ​​ത്ത് സോ​​ണി​​ന്‍റെ തു​​ട​​ക്ക​​മാ​​ണ് ഇ​​വി​​ടം. മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ കാ​​ഠ്മ​​ണ്ഡു​​വി​​ലെ​​ത്തി​​ച്ചു പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി. പി​​ന്നീ​​ട് ഇ​​ന്ത്യ​​ൻ എം​​ബ​​സി അ​​ധി​​കൃ​​ത​​ർ​​ക്കു കൈ​​മാ​​റി.

1953നു ​​ശേ​​ഷം 300 പേ​​ർ എ​​വ​​റ​​സ്റ്റി​​ൽ മ​​ര​​ണ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഇ​​തി​​ൽ 200 മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​തു​​വ​​രെ ക​​ണ്ടെ​​ത്തി​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.