ഒബാമയുടെ ക്യൂബൻ നയം മാറ്റിമറിച്ച് ട്രംപ്
ഒബാമയുടെ ക്യൂബൻ നയം മാറ്റിമറിച്ച് ട്രംപ്
Saturday, June 17, 2017 11:46 AM IST
മ​​​യാ​​​മി: ക്യൂ​​​ബ​​​യു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കു​​ന്ന​​തി​​നു ല​​ക്ഷ്യ​​മി​​ട്ട് മു​​​ൻ​​​ഗാ​​​മി ബ​​​റാ​​​ക് ഒ​​​ബാ​​​മ കൊ​​​ണ്ടു​​​വ​​​ന്ന ന​​​യം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് തി​​​രു​​​ത്തി​​​ക്കു​​​റി​​​ച്ചു. ഇ​​തു സം​​ബ​​ന്ധി​​ച്ച എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഉ​​ത്ത​​ര​​വി​​ൽ ട്രം​​പ് ഒ​​പ്പു​​വ​​ച്ചു.

ക്യൂ​​​ബ​​​ൻ ജ​​​ന​​​ത​​​യെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന സൈ​​​നി​​​ക​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​ൻ യു​​​എ​​​സ് ഡോ​​​ള​​​റു​​​ക​​​ൾ ഒ​​​ഴു​​​ക്കു​​​ന്ന ന​​​യം ഇ​​​നി തു​​​ട​​​രാ​​​നാ​​​വി​​​ല്ലെ​​​ന്ന് മ​​​യാ​​​മി​​​യി​​​ലെ ലി​​​റ്റി​​​ൽ ഹ​​​വാ​​​ന​​​യി​​​ൽ ജ​​​ന​​​ങ്ങ​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു​​​കൊ​​​ണ്ടു ട്രം​​​പ് പ​​​റ​​​ഞ്ഞു.എ​​​ല്ലാ രാ​​​ഷ്ട്രീ​​​യ ത​​​ട​​​വു​​​കാ​​​രെ​​​യും ക്യൂ​​​ബ മോ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തു വ​​​രെ അ​​​വ​​​ർ​​​ക്ക് എ​​​തി​​​രേ​​​യു​​​ള്ള ഉ​​​പ​​​രോ​​​ധം തു​​ട​​രും.

ക്യൂ​​​ബ​​​ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് പ​​​ണം മു​​​ട​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് പു​​​തി​​​യ ന​​​യം അ​​​നു​​​സ​​​രി​​​ച്ചു വി​​​ല​​​ക്കു​​​ണ്ടാ​​​വും. ക്യൂ​​​ബ​​​യി​​​ലേ​​​ക്കു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ ഒ​​​ഴു​​​ക്കും നി​​​ല​​​യ്ക്കും.


എ​​ന്നാ​​ൽ ഹ​​വാ​​ന​​യി​​ലെ​​യും വാ​​ഷിം​​ഗ്ട​​ണി​​ലെ​​യും എം​​ബ​​സി​​ക​​ൾ അ​​ട​​യ്ക്കി​​ല്ല. ഫ്ളോ​​റി​​ഡ​​യി​​ൽ​​നി​​ന്നു 90 മൈ​​ൽ അ​​ക​​ലെ​​യു​​ള്ള ക്യൂ​​ബ​​യി​​ലേ​​ക്ക് വി​​മാ​​ന, ക​​പ്പ​​ൽ സ​​ർ​​വീ​​സു​​ക​​ൾ തു​​ട​​രും. അ​​ര​​നൂ​​റ്റാ​​ണ്ടാ​​യി ക​​മ്യൂ​​ണി​​സ്റ്റ് നു​​ക​​ത്തി​​ൻ കീ​​ഴി​​ൽ ക​​ഴി​​യു​​ന്ന ക്യൂ​​ബ​​യെ സ്വ​​ത​​ന്ത്ര​​മാ​​ക്കു​​ക​​യാ​​ണു ല​​ക്ഷ്യ​​മെ​​ന്നു ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി. ഒ​​ബാ​​മ​​യു​​ടെ ക്യൂ​​ബ​​ൻ ന​​യം തി​​രു​​ത്തി​​ക്കു​​റി​​ക്കു​​മെ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​വേ​​ള​​യി​​ലും ട്രം​​പ് പ​​റ​​ഞ്ഞി​​രു​​ന്നു.

വി​​പ്ള​​വ​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​നോ ക്യൂ​​ബ​​ൻ ജ​​ന​​ത​​യെ തോ​​ല്പി​​ക്കാ​​നോ ട്രം​​പി​​ന്‍റെ ന​​ട​​പ​​ടി​​ക്കു സാ​​ധി​​ക്കി​​ല്ലെ​​ന്നു റൗ​​ൾ കാ​​സ്ട്രോ​​യു​​ടെ ക്യൂ​​ബ​​ൻ ഭ​​ര​​ണ​​കൂ​​ടം പ്ര​​തി​​ക​​രി​​ച്ചു. അ​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള സ​​ഹ​​ക​​ര​​ണം തു​​ട​​രു​​മെ​​ന്നും ക്യൂ​​ബ​​ൻ ടി​​വി​​യി​​ൽ ന​​ൽ​​കി​​യ പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.