സിറിയയിൽ ഇറാന്‍റെ മിസൈൽ ആക്രമണം
Monday, June 19, 2017 10:28 AM IST
ടെ​​​ഹ്റാ​​​ൻ: കി​​​ഴ​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ലെ ഐ​​​എ​​​സ് താ​​​വ​​​ള​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​റാ​​​ൻ ഞാ​​​യ​​​റാ​​​ഴ്ച നി​​​ര​​​വ​​​ധി മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി. ടെ​​​ഹ്റാ​​​നി​​​ൽ ഈ​​​യി​​​ടെ ന​​​ട​​​ത്തി​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യാ​​​ണ് മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഇ​​​റാ​​​ൻ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

കി​​​ഴ​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ലെ ഡെ​​​യി​​​ർ എ​​​സോ​​​റി​​​ലെ ഐ​​​എ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​നി​​​ലെ കെ​​​ർ​​​മ​​​ൻ​​​ഷാ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് നി​​​ര​​​വ​​​ധി മ​​​ധ്യ​​​ദൂ​​​ര, ഉ​​​പ​​​രി​​​ത​​​ല മി​​​സൈ​​​ലു​​​ക​​​ൾ അ​​​യ​​​ച്ച​​​താ​​​യി വി​​​പ്ലവ​​​ഗാ​​​ർ​​​ഡു​​​ക​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റാ​​​യ സെ​​​ഫാ​​​ന്യൂ​​​സ് അ​​​റി​​​യി​​​ച്ചു.


ഈ ​​​മാ​​​സം ഏ​​​ഴി​​​ന് ടെ​​​ഹ്റാ​​​നി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ലും അ​​​യ​​​ത്തൊ​​​ള്ളാ റു​​​ഹൊ​​​ള്ളാ ഖൊ​​​മേ​​​നി സ്മാ​​​ര​​​ക​​​ത്തി​​​ലും ന​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഐ​​​എ​​​സ് ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 18 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 50 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.