‘സോളാർ മതിലു'മായി ട്രംപ്
‘സോളാർ മതിലു മായി ട്രംപ്
Thursday, June 22, 2017 12:18 PM IST
വാ​​ഷിം​​ഗ്ട​​ൺ: മെ​​ക്സി​​ക്കോ​​യി​​ൽ​​നി​​ന്നു​​ള്ള കു​​ടി​​യേ​​റ്റ​​ക്കാ​​രെ ത​​ട​​യു​​ന്ന​​തി​​നു യു​​എ​​സ്-​​മെ​​ക്സി​​ക്ക​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ നി​​ർ​​മി​​ക്കു​​ന്ന മ​​തി​​ൽ ലാ​​ഭ​​ക​​ര​​മാ​​ക്കാ​​നു​​ള്ള പു​​തി​​യ ആ​​ശ​​യ​​വു​​മാ​​യി ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. മ​​തി​​ലി​​ൽ സോ​​ളാ​​ർ പാ​​ന​​ലു​​ക​​ൾ ഘ​​ടി​​പ്പി​​ച്ച് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​മെ​​ന്നും മ​​തി​​ലി​​ന്‍റെ നി​​ർ​​മാ​​ണ​​ച്ചെ​​ല​​വ് ഈ ​​രീ​​തി​​യി​​ൽ ക​​ണ്ടെ​​ത്താ​​മെ​​ന്നു​​മാ​​ണു ട്രം​​പി​​ന്‍റെ നിർദേശം.

മ​​തി​​ൽ നി​​ർ​​മി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ലെ​​ന്ന് അ​​യോ​​വ​​യി​​ൽ ന​​ട​​ത്തി​​യ യോ​​ഗ​​ത്തി​​ൽ ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി. പു​​തി​​യ ആ​​ശ‍യ​​ത്തി​​ന്‍റെ ക്രെ​​ഡി​​റ്റ് ട്രം​​പ് അ​​വ​​കാ​​ശ​​പ്പെ​​ട്ടെ​​ങ്കി​​ലും ടോം ​​ഗ്ലീ​​സ​​ൻ എ​​ന്ന കോ​​ൺ​​ട്രാ​​ക്ട​​ർ സ​​മ​​ർ​​പ്പി​​ച്ച നി​​ർ​​ദേ​​ശ​​ത്തി​​ൽ സോ​​ളാ​​ർ പാ​​ന​​ലി​​ന്‍റെ കാ​​ര്യം പ​​റ​​യു​​ന്നു​​ണ്ടെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.

മ​​തി​​ൽ പ​​ണി​​യു​​മെ​​ന്നും ഇ​​തി​​ന്‍റെ ചെ​​ല​​വ് മെ​​ക്സി​​ക്കോ​​യി​​ൽ​​നി​​ന്ന് ഈ​​ടാ​​ക്കു​​മെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​വേ​​ള​​യി​​ൽ ട്രം​​പ് പ​​റ​​ഞ്ഞി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.