ലണ്ടനിലെ ടവർ ദുരന്തം: തീ പടർന്നതു ഫ്രിഡ്ജിൽനിന്നെന്നു സ്ഥിരീകരിച്ചു
ലണ്ടനിലെ ടവർ ദുരന്തം: തീ പടർന്നതു ഫ്രിഡ്ജിൽനിന്നെന്നു സ്ഥിരീകരിച്ചു
Friday, June 23, 2017 11:58 AM IST
ല​​​ണ്ട​​​ൻ: 79പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ഗ്രെ​​​ൻ​​​ഫെ​​​ൽ ട​​​വ​​​ർ അ​​​ഗ്നി​​​ബാ​​​ധ​​​യു​​​ടെ തു​​​ട​​​ക്കം ഹോ​​​ട്ട്പോ​​​യി​​​ന്‍റ് ഫ്രി​​​ഡ്ജി​​​ൽ നി​​​ന്നാ​​ണെ​​ന്നു പോ​​​ലീ​​​സ് സ്ഥി​​രീ​​ക​​രി​​ച്ചു. ഫ്രി​​​ഡ്ജി​​​ൽ​​​നി​​​ന്നും തീ ​​​കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ചു​​​വ​​​രു​​​ക​​​ൾ ഭം​​​ഗി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന രാ​​​സ​​​വ​​​സ്തു​​​വി​​​ലേ​​​ക്ക് പ​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്ന​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തെ​​​ളി​​​ഞ്ഞു.

ഫ്രി​​​ഡ്ജ് ക​​​ന്പ​​​നി​​​ക്കെ​​​തി​​​രേ ബോ​​​ധ​​​പൂ​​​ർ​​​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ​​​യ്ക്കു കേ​​​സെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ ഹോ​​​ട്ട്പോ​​​യി​​​ന്‍റ് ക​​​ന്പ​​​നി​​​യു​​​ടെ ഫ്രി​​​ഡ്ജു​​​ക​​​ൾ മാ​​​ർ​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നു പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​കാ​​​ര്യം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​ല്ല. എ​​​ന്നാ​​​ൽ 2006-2009 കാ​​​ല​​​യ​​​ള​​​വി​​​ൽ ക​​​ന്പ​​​നി നി​​​ർ​​​മി​​​ച്ച ഫ്രി​​​ഡ്ജു​​​ക​​​ൾ സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. തീ ​​​പി​​​ടി​​​ച്ച​​​ത് ഫ്രി​​​ഡ്ജി​​​ൽ നി​​​ന്നാ​​​യ​​​തി​​​നാ​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​നു പി​​​ന്നി​​​ൽ അ​​​ട്ടി​​​മ​​​റി​​​ക​​​ളി​​​ല്ലെ​​​ന്ന് ഡി​​​ക്റ്റ​​​റീ​​​വ് സൂ​​​പ്ര​​​ണ്ട​​​ന്‍റ് ഫി​​​യോ​​​ണ മാ​​​ക്ക്‌​​​കോ​​​ർ​​​മാ​​​ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.


24 നി​​​ല​​​ക​​​ളി​​​ലാ​​​യി 120 ഫ്ളാ​​​റ്റു​​​ക​​​ളാ​​​ണ് ഗ്രെ​​​ൻ​​​ഫെ​​​ൽ ട​​​വ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചു. ല​​​ണ്ട​​​ൻ ന​​​ഗ​​​രം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ഗ്നി​​​ബാ​​​ധ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.