യൂറോപ്പിലും അമേരിക്കയിലും വീണ്ടും സൈബർ ആക്രമണം
യൂറോപ്പിലും അമേരിക്കയിലും വീണ്ടും സൈബർ ആക്രമണം
Tuesday, June 27, 2017 12:44 PM IST
പാ​​രീ​​സ്: ലോ​​ക​​മെ​​ങ്ങു​​മു​​ള്ള കം​​പ്യൂ​​ട്ട​​ർ സി​​സ്റ്റ​​ത്തെ ല​​ക്ഷ്യ​​മി​​ട്ട് പു​​തി​​യ സൈ​​ബ​​ർ ആ​​ക്ര​​മ​​ണം. വാ​​നാ​​ക്രൈ റാ​​ൻ​​സം​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ആ​​ഘാ​​ത​​ത്തി​​ൽ​​നി​​ന്നു ക​​ര​​ക​​യ​​റു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണു പു​​തി​​യ ആ​​ക്ര​​മ​​ണം. പെ​​റ്റ്യാ എ​​ന്ന മാ​​ൽ​​വെ​​യ​​റാ​​ണു പു​​തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ൽ. ഫ​​യ​​ലു​​ക​​ൾ വീ​​ണ്ടും തു​​റ​​ക്ക​​ണ​​മെ​​ങ്കി​​ൽ പ​​ണം ന​​ൽ​​ക​​ണം.

300 ഡോ​​ള​​റി​​ന്‍റെ ബി​​റ്റ് കോ​​യി​​നാ​​ണ് ഹാ​​ക്ക​​ർ​​മാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. യു​​ക്രെ​​യ്നി​​ലും റ​​ഷ്യ​​യി​​ലും ആ​​രം​​ഭി​​ച്ച സൈ​​ബ​​ർ ആ​​ക്ര​​മ​​ണം അ​​തി​​വേ​​ഗം പ​​ടി​​ഞ്ഞാ​​റ​​ൻ യൂ​​റോ​​പ്പി​​ലേ​​ക്കും അമേരിക്കയിലേക്കും പ​​ട​​ർ​​ന്നു. ഡാ​​നി​​ഷ് ക​​ന്പ​​നി മെ​​റ​​സ്ക്, ബ്രി​​ട്ടീ​​ഷ് പ​​ര​​സ്യ​​ക്ക​​ന്പ​​നി ഡബ്ല്യു പി​​പി, ഫ്ര​​ഞ്ച് ക​​ന്പ​​നി സെ​​ന്‍റ് ഗോ​​ബ​​യി​​ൻ, അമേ രിക്കൻ ഒൗഷധ കന്പനി ഇ.മെ ർക്ക് തു​​ട​​ങ്ങി നി​​ര​​വ​​ധി ക​​ന്പ​​നി​​ക​​ൾ ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യി. യു​​ക്രെ​​യ്ൻ വൈ​​ദ്യു​​തി ഗ്രി​​ഡ്, ബാ​​ങ്കു​​ക​​ൾ, സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ കം​​പ്യൂ​​ട്ട​​റു​​ക​​ളി​​ൽ വൈ​​റ​​സ് ക​​യ​​റി.​​ ത​​ങ്ങ​​ളു​​ടെ കം​​പ്യൂ​​ട്ട​​റു​​ക​​ൾ ഹാ​​ക്ക് ചെ​​യ്യ​​പ്പെ​​ട്ട​​താ​​യി റ​​ഷ്യ​​യി​​ലെ റോ​​സ്നെ​​ഫ്റ്റ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.