യുവ വൈദികന്‍റെ പോസ്റ്റ്മോർട്ടം ഇന്നു നടത്തും
Wednesday, June 28, 2017 11:30 AM IST
എ​ഡി​ൻ​ബ​റോ: ബ്ര​ിട്ട​നി​ലെ എ​ഡി​ൻ​ബ​റോ വെ​സ്റ്റ് ബാ​ൻ​ഡ് ബീ​ച്ചി​നു സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ.​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്നു ന​ട​ക്കും. ല​ണ്ട​നി​ലെ സി​എം​ഐ ഹൗ​സി​ൽ​നി​ന്നു​ള്ള വൈ​ദി​ക​ൻ ഫാ.​ടെ​ബി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​എം​ഐ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഇ​ന്ന​ത്തേ​ക്കു ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള വി​വ​രം ല​ഭി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു സി​എം​ഐ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വൈ​ദി​ക​നാ​ണ് ഫാ.​ടെ​ബി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യാ​ൽ ര​ണ്ടു​മു​ത​ൽ പ​ത്തു​ദി​വ​സ​ത്തി​ന​കം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ളും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി ഫി​സ്ക​ൽ ഒാ​ഫീ​സ​ർ​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ് ബ്രിട്ടനി ലെ രീ​തി.


ഫാ.​ടെ​ബി​നു ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹം നേ​രി​ട്ടു കാ​ണാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ആ​ണെ​ന്നും മ​റ്റും ചി​ല ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​ഡി​ൻ​ബ​റോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഫാ.​ടെ​ബി​ൻ സ്കോ​ട്ടി​ഷ് പോ​ലീ​സി​നു ക​ത്തു​ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നു പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യി​രു​ന്നു.

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.